Story Dated: Saturday, January 3, 2015 07:46
വാഷിംഗ്‌ടണ്‍: മകന്‍ വളര്‍ത്തു നായയുടെ പുറത്ത് ചവുട്ടി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് സാറ പെയ്‌ലിന്‍ വിവാദത്തില്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച തന്റെ മകന്‍ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നത് എങ്ങനെയെന്ന് സമൂഹത്തെ കാണിച്ച് കൊടുക്കുന്നതിനാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്. എന്നാല്‍ ചിത്രത്തിനെതിരെ അമേരിക്കയിലെ മൃഗസ്‌നേഹികള്‍ രംഗത്ത് വന്നതോടെ സാറ പെയ്‌ലിന്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. സാറാ പാലിന്റെ ആറ് വയസുകാരനായ ട്രിഗ് ആണ് നായയുടെ പുറത്ത് ചവുട്ടി നില്‍ക്കുന്നത്.
പുതുവത്സര ദിനത്തില്‍ ട്രിഗ് അടുക്കളയില്‍ അമ്മയെ സഹായിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ പാത്രം കഴുകിയ വെള്ളം അടുക്കളയിലെ വാഷ്‌ബെയ്‌സനില്‍ കെട്ടിക്കിടക്കുന്നത് കുഞ്ഞ് ട്രിഗിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് പരിഹരിക്കാന്‍ ട്രിഗ് ഒരു ശ്രമം നടത്തിയെങ്കിലും പൊക്കക്കുറവ് ഒരു പ്രശ്‌നമായി. ഇതിനിടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വീട്ടിലെ വളര്‍ത്തുനായ മുന്നിലെത്തിയതോടെ ട്രിഗ് നായയെ ചവുട്ടുപടിയാക്കി അമ്മയെ സഹായിക്കുന്ന ജോലി തുടര്‍ന്നു. ഇതിന്റെ ചിത്രമാണ് സാറ പെയ്‌ലിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്.
2015ലെ സകല പ്രശ്‌നങ്ങളും വിജത്തിലേക്കുള്ള ചവിട്ടുപടിയാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്‌റ്റ് ചെയ്‌തത്. പ്രശ്‌നങ്ങളില്‍ തളരാതെ മുന്നേറണമെന്ന സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചാണ് സാറ പെയ്‌ലിന്‍ ചിത്രം പോസ്‌റ്റ് ചെയ്‌തത്. അത് ഇത്രയും പുലിവാലാകുമെന്ന് അവര്‍ ചിന്തിച്ചിരിക്കില്ല. ചിത്രത്തിന് മണിക്കൂറുകള്‍ക്കകം 12000 കമന്റ ലഭിച്ചു. എന്നാല്‍ ഭൂരിപക്ഷം കമന്റുകളും സാറ പെയ്‌ലിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു. സ്വന്തം നായയെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത സാറ രാജ്യത്തെ എങ്ങനെ സംരക്ഷിക്കുമെന്നായിരുന്നു വിമര്‍ശകരുടെ സംശയം. സംഭവത്തെ വളര്‍ത്തു മൃഗങ്ങളോടുള്ള അതിക്രമമായി ഒരു വിഭാഗം വിലയിരുത്തിയപ്പോള്‍ ഒരു വിഭാഗം ട്രിഗിനെ പിന്തുണച്ചു രംഗത്ത് വന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ തര്‍ക്കം ഇക്കൂട്ടര്‍ തമ്മിലായിരുന്നു.
അലാസ്‌ക മുന്‍ ഗവര്‍ണര്‍ കൂടിയായ സാറ പെയ്‌ലിന്‍ 2008-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ നോമിനിയായിരുന്നു.
from kerala news edited
via IFTTT