Story Dated: Saturday, January 3, 2015 07:13
സാംബ: പാക്കിസ്‌താന്റെ ഭാഗത്ത് നിന്ന് ആക്രമണം രൂക്ഷമായതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. സാംബാ സെക്‌റ്ററില്‍ പന്ത്രണ്ട് മണിക്കൂറായി പാക്കിസ്‌താന്‍ ഷെല്ലാക്രമണം തുടരുകയാണ്. നാലോളം അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. ഇവിടങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി. കത്വ, സാംബ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നാണ് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് 9-ാം തവണയാണ് പാക്കിസ്‌താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പുതുവര്‍ഷത്തോടെയാണ് പാക്കിസ്‌താന്‍ ആക്രമണം രൂഷമാക്കിയത്. പാക്ക് ആക്രമണത്തില്‍ ഇന്ന് രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ സമാനമായ മറ്റൊരാക്രമണത്തില്‍ ഒരു സ്‌ത്രീ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ അഞ്ച് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം പാക്കിസ്‌താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അതിന് അനുയോജ്യമായ സാഹചര്യമല്ല ഉണ്ടാക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പാക്കിസ്‌താന്‍ നമ്മുടെ അയല്‍രാജ്യമാണ് അയല്‍ക്കാരുമായി നല്ല ബന്ധം സ്‌ഥാപിക്കേണ്ടതുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാതിരിക്കാന്‍ പാക്കിസ്‌താന്‍ കര്‍ശന നടപടിയെടുക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
from kerala news edited
via IFTTT