Story Dated: Saturday, January 3, 2015 08:46
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാജ ടിക്കറ്റ് നല്‍കിയ എംപാനല്‍ കണ്ടക്‌ടര്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്ന് കന്യകുമാരിയിലേക്ക് പോയ ബസിലെ കണ്ടക്‌ടര്‍ ഇബ്രാഹിം കുട്ടിയാണ് പിടിയിലായത്. വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്‌ഥാന സര്‍വീസുകളില്‍ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. നെയ്യാറ്റിന്‍കര വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ശുചീന്ദ്രത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.
ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനില്‍ വ്യാജ പേപ്പര്‍ റോള്‍ കടത്തിയ ശേഷം പ്രിന്റിംഗ് തകരാറെന്ന് പറഞ്ഞ് ഇയാള്‍ യാത്രക്കാര്‍ക്ക് വ്യാജ ടിക്കറ്റ് എഴുതി നല്‍കുകയായിരുന്നു. ഇങ്ങനെ വെട്ടിപ്പിലൂടെ നേടിയ 1185 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
from kerala news edited
via IFTTT