Story Dated: Saturday, January 3, 2015 08:22
കോല്ഹാപ്പൂര്: മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന അമിത വിമര്‍ശനം ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് പകരം ആരോപണങ്ങളാണ് ഇയരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ വിമര്‍ശനം ഉപകരിക്കും.
എന്നാല്‍ ഇപ്പോള്‍ ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നില്ല. ആരോപണങ്ങള്‍ മാത്രമാണ് ഉയരുന്നതെന്നും മോഡി കുറ്റപ്പെടുത്തി. ഒരു മറാത്തി പത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളല്ല മറിച്ച് ആരോഗ്യപരമായ വിമര്‍ശനങ്ങളാണ് ഉയരേണ്ടത് എന്നും മോഡി പറഞ്ഞു.
from kerala news edited
via IFTTT