121

Powered By Blogger

Saturday, 3 January 2015

മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസിയുടെ മൃതശരീരം മെഡിക്കല്‍ കോളജിന്‌ കൈമാറി











Story Dated: Saturday, January 3, 2015 06:47


അടൂര്‍: മഹാത്മാ ജനസേവന കേന്ദ്രം അന്തേവാസിയുടെ മൃതശരീരം സഹോദരന്‍ മെഡിക്കല്‍ കോളജിന്‌ കൈമാറി.വാര്‍ധക്യത്തില്‍ ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ മാസങ്ങളോളം ചികിത്സ കിട്ടാതെ ഒറ്റമുറി വാടകക്കെട്ടിടത്തില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന വയല അയണിവിള രാജു തോമസി(60)നെ കഴിഞ്ഞ നവംബര്‍ 21 ന്‌ കിളിവയല്‍ ചാത്തന്നൂപ്പുഴ തൃക്കോവില്‍ ക്ഷേത്രത്തിന്‌ സമീപമുള്ള വാടകവീട്ടില്‍നിന്നും അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം പഞ്ചായത്ത്‌ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്‌ അടൂര്‍ താലൂക്കാശുപത്രിയലില്‍ ചികിത്സയിലായി.


പക്ഷാഘാതവും അര്‍ബുദബാധയുമുണ്ടായിരുന്ന രാജുവിന്റെ ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായിരുന്നു. ഡിസംബര്‍ 24 ന്‌ രാവിലെ ആശുപത്രിയില്‍ രാജു മരിച്ചു. ഒരാഴ്‌ചയിലധികം മൃതദേഹം മോര്‍ച്ചറിയല്‍ സൂക്ഷിച്ചിട്ടും ആരും മൃതദേഹം ഏറ്റെടുത്ത്‌ സംസ്‌കരിക്കാന്‍ തയാറായി വന്നില്ല. രാജുവിന്റെ പിതാവിന്റെ ജ്യേഷ്‌ഠന്റെ മകനായ ഇടപ്പോള്‍ മലയുടെ കിഴക്കേതില്‍ ജോസഫ്‌ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സംസ്‌കാരം നടത്താനുള്ള ബുദ്ധിമുട്ട്‌ അറിയിച്ചു.


തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതരും സാമൂഹിക പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മൃതദേഹം മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടുകൊടുക്കാന്‍ ധാരണയായത്‌. അടൂര്‍ സി.ഐ നന്ദകുമാര്‍ അന്വേഷണം നടത്തി പോലീസ്‌ ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതോടെ മഹാത്മാ ജനസേവന കേന്ദ്രം മൃതശരീരം സഹോദരനായ ജോസഫിന്‌ കൈമാറി. തുടര്‍ന്ന്‌ എം.എല്‍.എയുടേയും പഞ്ചായത്ത്‌ അധികൃതരുടേയും സഹകരണത്തോടെ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി മൗണ്ട്‌ സിയോണ്‍ മെഡിക്കല്‍ കോളജ്‌ അനാട്ടമി വിഭാഗത്തിന്‌ കൈമാറുകയായിരുന്നു.










from kerala news edited

via IFTTT