Story Dated: Saturday, January 3, 2015 03:53
മാനന്തവാടി: സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ആദിവാസി ഭൂ വിഷയങ്ങളിലടക്കം പാര്‍ട്ടി ഉയര്‍ത്തിയ പ്രക്ഷോഭങ്ങള്‍ വേണ്ടത്ര വിജയിപ്പിക്കാനായില്ലെന്ന് വിമര്‍ശനം. ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്റെ പ്രവര്‍ത്തന രീതികളെയും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. ബഹുജന സംഘടനകള്‍ക്കു വേണ്ടി ജില്ലാ സെക്രട്ടറി ചെലവഴിക്കുന്ന സമയം കൂടി പാര്‍ട്ടിക്കു വേണ്ടി ചെലവഴിക്കണമെന്ന ക്രിയാത്മകമായ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്. പൊതുവായ വിഷയങ്ങളില്‍ വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ് ജില്ലാ സെക്രട്ടറി തീരുമാനങ്ങളെടുക്കുന്നതെന്നും അത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ആദിവാസി ഭൂസമരമടക്കമുള്ള വിഷയങ്ങളില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ആദിവാസി ക്ഷേമസമിതി (എ.കെ.എസ്)യുടെ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നായിരുന്നു പൊതുവേയുയര്‍ന്ന വിമര്‍ശനം. കേരളത്തില്‍ എ.കെ.എസ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ജില്ലയാണ് വയനാട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രനാണ് എ.കെ.എസിന്റെ പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഭൂമി അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എ.കെ.എസ് നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആദിവാസികള്‍ കലക്‌ടറേറ്റ് പടിക്കല്‍ അനിശ്‌ചിതകാല സമരം തുടങ്ങിയിരുന്നു. നല്ല മഴയുള്ള സമയത്ത് ആരംഭിച്ച സമരം, മന്ത്രിയുടെ ഉറപ്പ് ലഭിച്ചുവെന്ന കാരണം പറഞ്ഞ് പെട്ടന്ന് പിന്‍വലിക്കുകയായിരുന്നു. ഈ സമരവുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി കൂടിയാലോചിച്ചില്ലെന്ന് വിമര്‍ശനമുണ്ടായി. പാര്‍ട്ടി സെക്രട്ടറിക്ക് പിടിപ്പതു പണിയുള്ളപ്പോള്‍ ബഹുജനസംഘടനക്കു വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നത് പാര്‍ട്ടിയെ ബാധിക്കുമെന്നായിരുന്നു ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. പലവിഷയങ്ങളിലും ജില്ലാ സെക്രട്ടറി വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഒറ്റക്കു തീരുമാനമെടുക്കുന്നതായും വിമര്‍ശനമുയര്‍ന്നു. ബത്തേരി ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പും ചര്‍ച്ചാ വിഷയമായി. രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏരിയാ ഭാരവാഹികള്‍ക്കു പുറമെ ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാനും ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നു. പകരം പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതുമില്ല. ഔദ്യോഗിക പാനലിനെതിരേ മത്സരം ഒഴിവാക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് എരിയാ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബത്തേരി ഏരിയാ കമ്മിറ്റിയില്‍ അര്‍ഹരായ ആളുകളെ പാനലില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ താല്‍പര്യം കാണിച്ചില്ലെന്നും ചില പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകീട്ട് മാനന്തവാടി ടൗണില്‍ കാല്‍ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയും തുടര്‍ന്നു പൊതുസമ്മേളനവും നടക്കും. സി.കെ ശശീന്ദ്രന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടര്‍ന്നേക്കും. പോളിറ്റ് ബ്യുറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്‌ണന്‍, എം.എ ബേബി, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജന്‍, എം.സി ജോസഫൈന്‍, കെ.കെ ശൈലജ, പി.കെ ഗുരുദാസന്‍, സംസ്‌ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി.വി ദക്ഷിണമൂര്‍ത്തി, എം.വി ഗോവിന്ദന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
from kerala news edited
via IFTTT