Story Dated: Sunday, January 4, 2015 12:17
ചെങ്ങന്നൂര്‍: അശരണരോടു കരുണ കാണിക്കുക എന്നതാണ് യഥാര്‍ഥ ദൈവസ്‌നേഹമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആധ്യക്ഷത വഹിച്ചു.ഫാ. സ്‌റ്റീഫന്‍ വര്‍ഗീസ് മധ്യസ്‌ഥപ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെ സംഗമത്തില്‍ ഫാ.ഏബ്രഹാം മത്തായി ക്ലാസെടുത്തു. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് നടക്കുന്ന ശുശ്രൂഷക സംഗമത്തില്‍ ഫാ.ഡോ.റജി മാത്യു ക്ലാസെടുക്കും.വൈകിട്ട് 6ന് വൈദിക കുടുംബസംഗമത്തില്‍ ഡി. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിരമിച്ച വൈദീകരെ ആദരിക്കും. 7.15-ന് ഭദ്രാസനദിന സമ്മേളനം കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും. തോമസ് മാര്‍ അത്താനാസിയോസ് ആധ്യക്ഷത വഹിക്കും.
from kerala news edited
via IFTTT