Story Dated: Saturday, January 3, 2015 08:01
ചങ്ങനാശേരി : പാറക്കുളത്തില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുങ്ങിയ പ്ലസ് ടു വിദ്യാര്ഥത്ഥിയെ സഹപാഠികളും അന്യസംസ്ഥാന തൊഴിലാളികളും ചേര്‍ന്നു രക്ഷപ്പെടുത്തി. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാര്‍ സ്കൂളിലെ വിദ്യാര്‍ഥി തിരുവല്ല കോഴഞ്ചേരി സ്വദേശി ജോഷ്വായാണ് അപകടത്തില്‍പ്പെട്ടത്. ജോഷ്വാ ഇവിടെ ഹോസ്റ്റലില്‍ താമസിച്ചാണു പഠനം.
കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടശേഷം അഞ്ചോടെ സമീപത്തെ മൈതാനത്തു ഫുട്ബോള്‍ കളിക്കുകയായിരുന്നു. കുളത്തില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കൂട്ടുകാര്‍ ബഹളം വച്ചതോടെ, സ്കൂളില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു ജോഷ്വയെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT