121

Powered By Blogger

Saturday, 3 January 2015

മുംബൈയില്‍ ട്രെയിന്‍ തടസപ്പെട്ടതിന്‌ ആക്രമണം; 22 പേര്‍ അറസ്‌റ്റില്‍









Story Dated: Saturday, January 3, 2015 07:49



mangalam malayalam online newspaper

താനെ: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ മുംബൈയിലെ ദിവാ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമണം നടത്തിയതിന്‌ 22 പേരെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്.


റയില്‍വേ ലൈനിലെ അറ്റകുറ്റപ്പണികളാണ്‌ ട്രെയിന്‍ ഗതാഗതം തടസപ്പെടാന്‍ ഇടയായത്‌. തുടര്‍ന്ന്‌ ആറ്‌ മണിക്കൂറായിട്ടും ട്രെയിന്‍ സ്‌റ്റേഷനില്‍ എത്താത്തതില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്‌റ്റേഷനിലെ റെയില്‍വേ ക്രോസിംഗ്‌ ഗേറ്റും ആറ്‌ ടിക്കറ്റ്‌ വെന്‍ഡിംഗ്‌ മെഷീനുകളും അക്രമികള്‍ അടിച്ച്‌ തകര്‍ത്തു.


സംസ്‌ഥാനത്തെ മറ്റ്‌ പല സ്‌റ്റേഷനുകളിലും സമാന സംഭവങ്ങള്‍ നടന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ ഉണ്ടാകുമെണ്‌ താനെ ഡി.സി.പി പരാഗ്‌ മനേറ അറിയിച്ചത്‌.










from kerala news edited

via IFTTT