Story Dated: Saturday, January 3, 2015 08:48
മുഗള്‍സരായി: ന്യൂഡല്‍ഹിയില്‍ നിന്നും ഹോവ്രാഹിലേക്ക് പോകുകയായിരുന്ന പുര്‍വഞ്ചല്‍ എക്‌സ്പ്രസിലെ 24 യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ. ട്രെയിനിലെ ആഹാരം കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധ പിടിച്ചതെന്നാണ് യാത്രക്കാരുടെ പരാതി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
പ്രകോപിതരായ യാത്രക്കാര്‍ ട്രയിന്‍ മുഗള്‍ സരായി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന് പരാതിപ്പെട്ടെങ്കിലും തങ്ങളുടെ പരാതി അധികൃതര്‍ പരിഗണിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
തങ്ങള്‍ ആഹാരത്തിന്റെ പൊതി തുറന്നപ്പോള്‍ അതില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് ആഹാരം കഴിച്ച കുട്ടികളും പ്രായമായവരും അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധികൃതരെ സമീപിച്ചെങ്കിലും കാര്യമായ അന്വേഷണം അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി.
from kerala news edited
via IFTTT