Story Dated: Saturday, January 3, 2015 06:47
പത്തനംതിട്ട: ലഹരി മുക്‌ത ഐശ്വര്യകേരളം എന്ന ലക്ഷ്യത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള നാടിനും വീടിനും നന്മയ്‌ക്കായ് സംസ്‌ഥാന കലാജാഥ അഞ്ചിന് ജില്ലയില്‍ പര്യടനം നടത്തും. ഓരോ ജില്ലയിലും ഓരോ സ്‌കൂള്‍, കോളേജ്, ഗ്രാമ തലത്തിലാണ് കലാജാഥ സഞ്ചരിക്കുക. രാവിലെ 10.30 ന് മണ്ണടി എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍ കലാജാഥയുടെ പര്യടനം ആരംഭിക്കും.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. ഉഷാകുമാരി സ്‌കൂള്‍തല കലാപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. പ്രഥമാധ്യാപകന്‍ ബി. സുധാകരന്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.സുരേഷ്‌കുമാര്‍ കോളേജ് തല കലാപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ മാത്യു പി.ജോസഫ് അധ്യക്ഷത വഹിക്കും.
കൊറ്റനാട് ഗ്രാമ പഞ്ചായത്തിലെ വെള്ളയില്‍ ജംഗ്‌ഷനില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഗ്രാമതല കലാപരിപാടികള്‍ കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേല്‍ ഉദ്‌ഘാടനം ചെയ്യും. നാടകം, നാടന്‍പാട്ടുകള്‍, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികളാണ് സംസ്‌ഥാന കലാജാഥ അംഗങ്ങള്‍ അവതരിപ്പിക്കുക
from kerala news edited
via IFTTT