Story Dated: Saturday, January 3, 2015 05:26
ഒട്ടാവാ: കാനഡയിലെ എഡ്‌മന്റന്‍ നഗരത്തില്‍ മധ്യ വയസ്‌കന്‍ രണ്ട് കുട്ടികളെയടക്കം എട്ടുപേരെ വെടിവെച്ചുകൊന്നു. എട്ടും മൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
ഫു ലാം (53) എന്നായാളാണ് അക്രമം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഇയാളുടെ ഭാര്യയും ഭാര്യാ സഹോദരിയും ബന്ധുക്കളും ഉള്‍പ്പെടുന്നു. ഏഴുപേരുടെയും മൃതദേഹം കണ്ടെത്തിയ സ്‌ഥലത്തുനിന്നും 19 കിലോമീറ്റര്‍ അകലെനിന്നാണ് എട്ടാമത്തെ സ്‌ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്ത്. ഈ സ്‌ത്രീയും ലാമും തമ്മിലുള്ള ബന്ധം വ്യക്‌തമല്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തുള്ള ഹോട്ടലില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ ലാമിനെയും പോലീസ് കണ്ടെത്തി.
2012ല്‍ ലാമിന്റെ ഭാര്യ തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായി കാണിച്ച് കോടതിയെ സമീപിച്ചിരുന്നതായി ഒരു പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇവര്‍ക്ക് കോടതി അനുവദിച്ചിരുന്ന സുരക്ഷ കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ലാമിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് വന്‍ തുക ബാങ്കില്‍ കടമുള്ളതായും പോലീസ് വെളിപ്പെടുത്തി.
from kerala news edited
via IFTTT