121

Powered By Blogger

Saturday, 3 January 2015

തലയോലപ്പറമ്പിന്റെ ഗ്രാമീണ മേഖലകളില്‍ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ മിഴിതുറന്നു











Story Dated: Saturday, January 3, 2015 08:01


തലയോലപ്പറമ്പ്‌ : പഞ്ചായത്തിന്റെ ഗ്രാമീണമേഖലകളില്‍ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ മിഴിതുറന്നു. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ മുടക്കിയാണ്‌ വെട്ടിക്കാട്ട്‌മുക്ക്‌, വടയാര്‍ ഇളംകാവ്‌, പഴമ്പെട്ടി, കോരിക്കല്‍, പാറകണ്ടം മേഖലകളില്‍ ഹൈമാസ്‌റ്റ്‌ ലൈറ്റുകള്‍ സ്‌ഥാപിച്ചത്‌. ഇതിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എ അപ്പച്ചന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലീനാമ്മ ജോര്‍ജ്‌ജ്‌ അധ്യക്ഷത വഹിച്ചു.


കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം തങ്കമ്മ വര്‍ഗീസ്‌, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി.എന്‍ സുരേന്ദ്രന്‍, അംഗങ്ങളായ റുഖിയ കുഞ്ഞുമോന്‍, പത്മകുമാരി സോമന്‍, വിജയമ്മ ബാബു, കെ.പി പ്രശോഭനന്‍, പി.പി കലേശന്‍, ജോസ്‌ വി.ജേക്കബ്‌, സുമ വിനോദ്‌, സോഫി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT