സ്‌കൂളുകള്‍ ഇന്ന് തുറക്കും
Posted on: 04 Jan 2015
ദുബായ്: ശൈത്യകാല അവധിക്കുശേഷം യു.എ.ഇ.യിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. ഡിസംബര്‍ 18-ന് അടച്ച സ്‌കൂളുകള്‍ 16 ദിവസത്തെ അവധിക്കുശേഷമാണ് വീണ്ടും സജീവമായത്.
ശൈത്യം കനക്കുന്നതിന് മുമ്പേ അവധി കഴിഞ്ഞെങ്കിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചു. നിരവധി കുടുംബങ്ങള്‍ അവധിക്കാലത്ത് നാട്ടിലേക്ക് യാത്രപോയിട്ടുണ്ട്. ദൂരെ ദേശങ്ങളിലേക്ക് വിനോദയാത്ര പോയവരും കുറവല്ല. തിരികെ വരുന്നവരുടെ തിരക്ക് വരുംദിവസങ്ങളിലായി വിമാനത്താവളങ്ങളില്‍ കാണാനാകും.
കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവധി കഴിഞ്ഞെത്തുന്നത് പരീക്ഷാച്ചൂടിലേക്കാണ്. നിംസ് ഗ്രൂപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ജനവരി എട്ടിന് മോഡല്‍ പരീക്ഷകള്‍ തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചയില്‍ പത്താംക്ലാസ്സുകാര്‍ക്കും മോഡല്‍ പരീക്ഷയ്ക്ക് തുടക്കമാകും.
from kerala news edited
via IFTTT