121

Powered By Blogger

Saturday, 3 January 2015

ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക്‌









Story Dated: Saturday, January 3, 2015 05:14



mangalam malayalam online newspaper

തൃശൂര്‍: ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക്‌. എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്‌റ്റ് ജനത ജനതാദള്‍ യുനൈറ്റഡില്‍ ലയിച്ചതിനെ തുടര്‍ന്ന്‌ അവഗണിക്കപ്പെട്ട നേതാക്കളുടെ നേതൃത്വത്തിലാണ്‌ ഒരു വിഭാഗം ബി.ജെ.പിയിലേക്ക്‌ ചേക്കാറാന്‍ ഒരുങ്ങുന്നത്‌. ഇരു പാര്‍ട്ടികളുടെയും ലയനത്തെ തുടര്‍ന്ന്‌ ഐക്യ ജനതാദള്‍ നേതാക്കളെ തഴഞ്ഞ്‌ ജില്ലാ, സംസ്‌ഥാന നേതൃത്വത്തിലേക്ക്‌ വീരനൊപ്പം വന്നവരെ അവരോധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ ഒരു വിഭാഗം പാര്‍ട്ടി വിട്ട്‌ ബി.ജെ.പി മുന്നണിയില്‍ ചേരാന്‍ ഒരുങ്ങുന്നത്‌.


21ന്‌ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ചേരുന്ന സംസ്‌ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. തുടര്‍ന്ന്‌ കൗണ്‍സില്‍ അംഗീകാരത്തോടെ ബി.ജെ.പി മുന്നണിയില്‍ ചേരും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ വിരുദ്ധ നിലപാടുള്ള ജനതാദള്‍ യുനൈറ്റഡിനെ എസ്‌.ജെ.ഡിയുമായി ലയിപ്പിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ എത്തിച്ചതില്‍ പ്രതിഷേധിച്ചാണ്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതെന്ന്‌ നേതാക്കള്‍ പറഞ്ഞു. കൂടാതെ ഭാരവാഹിത്വത്തില്‍ നിന്ന്‌ ഐക്യ ജനതാദളിന്റെ നേതാക്കളെ അവഗണിച്ചതും പ്രതിഷേധത്തിനിടയാക്കി.


ജനതാദള്‍ (യു) നേരത്തെ എന്‍.ഡി.എ മുന്നണിയിലായിരുന്നു. അതേസമയം കേരളത്തില്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫിലുള്ള ജനതാദള്‍ എസുമായി യോജിക്കാനാകില്ലെന്ന്‌ ഐക്യ ജനതാദള്‍ സംസ്‌ഥാന കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.വി രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്‌റ്റ് ആശയങ്ങളുമായി പാര്‍ട്ടിക്ക്‌ യോജിക്കാനാകില്ല. 14 ജില്ലാ കമ്മറ്റികളില്‍ പന്ത്രണ്ടും തങ്ങള്‍ക്കൊപ്പമാണെന്നും വി.വി രാജേന്ദ്രന്‍ അവകാശപ്പെട്ടു.










from kerala news edited

via IFTTT