121

Powered By Blogger

Saturday, 3 January 2015

ചൈനയില്‍നിന്നെത്തുന്നത് സോളാര്‍ ഇ-മാലിന്യങ്ങള്‍







ചൈനയില്‍നിന്നെത്തുന്നത് സോളാര്‍ ഇ-മാലിന്യങ്ങള്‍


ഡല്‍ഹി ചുവപ്പ് കോട്ടയ്ക്ക് മുന്നിലെ ലജ്പത് റായ് മാര്‍ക്കറ്റില്‍ നൂറിലധികം കച്ചവടക്കാരാണ് ചൈനീസ് സോളാര്‍ പാനലുകള്‍ വില്‍ക്കുന്നത്. നാട്ടിലേതിനേക്കാള്‍ പകുതിയിലേറെ വിലക്കുറവിലാണ് വില്പന. പച്ചക്കറിയും മത്സ്യവും വാങ്ങുന്നതുപോലെ ആളുംതരവും നോക്കി വിലപേശിയാല്‍ കാര്യമായ വിലക്കുറവില്‍തന്നെ സോളാര്‍ പാനലുകള്‍ ലഭിക്കും.

വൈദ്യുതി വല്ലപ്പോഴും എത്തിനോക്കുന്ന ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിലെ വില്ലേജുകളില്‍നിന്നുള്ളവരാണ് ആവശ്യക്കാരിലേറെയും. ഏതായാലും മാസങ്ങള്‍ക്കുള്ളില്‍ പാനലുകളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ പരാതികളുടെ പ്രവാഹമായി. സര്‍വീസ് വാറന്റിയോ ബില്ലോ നല്‍കാതെ വിറ്റതായതിനാല്‍ കൈമലര്‍ത്താനേ അധികൃതര്‍ക്കായുള്ളൂ.


വൈദ്യുതിയില്ലാത ജീവിക്കുന്ന രാജ്യത്തെ 30 കോടി ജനങ്ങളെയാണ് ചൈനീസ് സോളാര്‍ പാനല്‍ നിര്‍മാതാക്കള്‍ മുന്നില്‍ കണ്ടത്. ഇറക്കുമതി നിയമങ്ങള്‍ ലംഘിച്ച് വിവിധ ഉത്പന്നങ്ങളുടെ രൂപത്തില്‍ ഇ-മാലിന്യങ്ങള്‍ രാജ്യത്തേയ്ക്ക് തള്ളുന്നതിനെതിരെ നടപടിവേണമെന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.


രാജ്യത്തെ സോളാര്‍ ഉത്പന്ന വിപണിയില്‍ 60 മുതല്‍ 70 ശതമാനംവരെ ഗുണമേന്മയില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ കയ്യടക്കിയതോടെ അംഗീകൃതനിര്‍മാതാക്കള്‍ ബോധവത്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ പവര്‍ സോളാര്‍ ബിഹാറിലെ 22 ജില്ലകളില്‍ 75 ദിവസത്തെ കാമ്പയിന് നവംബറില്‍ തുടക്കമിട്ടു. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പരിശോധന ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ഈ രീതിയില്‍ വില്പന തുടര്‍ന്നാല്‍ രാജ്യത്തെ സോളാര്‍ വിപ്ലവത്തെ ചൈനീസ് ഉത്പന്നങ്ങള്‍ അട്ടിമറിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.












from kerala news edited

via IFTTT