121

Powered By Blogger

Saturday, 3 January 2015

മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍; യു.എസ്‌ കമ്പനിക്കെതിരെ പ്രതിഷേധം ശക്‌തം









Story Dated: Saturday, January 3, 2015 06:06



mangalam malayalam online newspaper

ഹൈദരാബാദ്‌: രാഷ്‌ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പേര്‌ ബിയറിന്‌ നല്‍കിയതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്‌തം. ന്യൂ ഇംഗ്ലണ്ട്‌ ബ്രീവിംഗ്‌ എന്ന യു.എസ്‌ കമ്പനിയാണ്‌ 'ഗാന്ധി ബോട്ട്‌' എന്ന പേരില്‍ ബിയര്‍ വിപണിയിലെത്തിച്ചത്‌. ഗാന്ധിയെപ്പോലെ ബിയര്‍ സത്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായമാണെന്നും ആത്മശുദ്ധീകരണത്തിന്‌ ഉതകുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഗാന്ധിയെപ്പോലെ ബിയറും വെജിറ്റേറിയന്‍ ആണത്രെ.


ബിയര്‍ വിപണി കീഴടക്കുന്നതിനൊപ്പം രാജ്യമെങ്ങുമുള്ള പ്രതിഷേധവും ശക്‌തമാവുകയാണ്‌. കമ്പനിക്കെതിരെ അഭിഭാഷകനായ എസ്‌. ജനാര്‍ദന്‍ ഹൈദരാബാദ്‌ കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്‌തു. സംഭവം ഗാന്ധിയെ അവഹേളിക്കുന്നതിന്‌ തുല്യമാണെന്നും ഇന്ത്യന്‍ നിയമപ്രകാരം കമ്പനിയുടെ നടപടി ശിക്ഷാര്‍ഹമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യു.എസിലുള്ള ഇന്ത്യന്‍ വംശജരും പ്രതിഷേധവുമായി രംഗത്തുണ്ട്‌. കമ്പനി നടപടി പിന്‍വലിക്കണമെന്നും രാജ്യത്തോട്‌ ക്ഷമ പറയണമെന്നുമാണ്‌ ഇവരുടെ ആവശ്യം.










from kerala news edited

via IFTTT