Story Dated: Saturday, January 3, 2015 08:02
കോട്ടയം:ബസേലിയസ് കോളജിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു പരിസമാപ്‌തി.സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസത്തിന്റെ രൂപവും ഭാവവും ഇന്നു മാറിയിട്ടുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം സംഭവിച്ചിരിക്കുന്നത് വിദ്യാഭ്യാസത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.
ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജ് ജസ്‌റ്റിസ് അല്‌കസാണ്ടര്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.ജൂബിലി ഭവനത്തിന്റെ താക്കോല്‍ദാനം കാതോലിക്ക ബാവ നിര്‍വഹിച്ചു. കോളജിന്റെ പേരില്‍ ഇറങ്ങുന്ന സ്‌പെഷല്‍ കവറും സ്‌റ്റാമ്പും ചടങ്ങില്‍ പ്രകാശനം ചെയ്‌തു.ജൂബിലി സുവനീര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു.പൂര്‍വവിദ്യാര്‍ഥികളായ മോന്‍സ് ജോസഫ് എം.എല്‍.എ,എം.ഒ.സി കോളജുകളുടെ സെക്രട്ടറി പ്ര ഫ.ജേക്കബ്.കെ.മാത്യു, ബസേലിയന്‍ പ്രസിഡന്റ് തോമസ് കുര്യന്‍ പനയമ്പാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനത്തിനു മുന്നോടിയായി നടന്ന കോളേജിന്റെ 51ാം പേട്രന്‍ സെയിന്റ്‌സ് ഡേ ആഘോഷം ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു.മാനേജര്‍ മാര്‍ തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിയ്‌ക്കുന്ന ജീവനക്കാര്‍ക്കു യോഗത്തില്‍ യാത്രയയപ്പു നല്‍കി.
from kerala news edited
via IFTTT