Story Dated: Saturday, January 3, 2015 06:51
റിയാദ്: പ്രമേഹവും രക്‌തസമ്മര്‍ദവുമുള്‍പ്പടെ ദീര്‍ഘകാലമായി വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് ഇനി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ലഭിക്കില്ല. ആരോഗ്യ-സേവന മേഖലകളിലെ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി. കഴിഞ്ഞവര്‍ഷം ജോലിക്കായി പുറം രാജ്യങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളില്‍ പത്ത് ശതമാനം പേര്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവരാണെന്ന് കണ്ടെത്തിയിരുന്നു.
ഇത്തരക്കാര്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്നില്ലെങ്കിലും ആരോഗ്യ സേവന മേഖലകളിലെ സമ്മര്‍ദം കുറയ്‌ക്കാനാണ് പുതിയ നടപടിയെന്ന് ഗള്‍ഫ് ആരോഗ്യ മന്ത്രാലയ സമിതി മേധാവി തൗഫൗഖ് ഖോജ വ്യക്‌തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം പേരെ ജോലിക്കായി തിരഞ്ഞെടുക്കുന്നത് ഇന്ത്യയും പാകിസ്‌ഥാനും ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുമാണ്. ഈ രാജ്യങ്ങളില്‍ എല്ലാംതന്നെ വൈദ്യ പരിശോധനയ്‌ക്കുള്ള മെഡിക്കല്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരം സെന്ററുകളില്‍ പരിശോധിച്ചവരെയാണ് വിവിധ കമ്പനികള്‍ റിക്രൂട്ടിനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അര്‍ബുദം പോലുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ ഇത്തരം സെന്ററുകള്‍ പര്യാപ്‌തമല്ല. കണ്ടെത്താതെ പോകുന്ന ഇത്തരം രോഗങ്ങള്‍ തിരിച്ചറിയാന്‍ തൊഴിലാളികളെ രാജ്യത്തെത്തിയാല്‍ വീണ്ടും പരിശോധിക്കുന്നത് പതിവാണ്. ആരോഗ്യ മന്ത്രാലയം അടുത്ത മാസം ചേരുന്ന യോഗത്തില്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഖോജ അറിയിച്ചു.
from kerala news edited
via IFTTT