Story Dated: Saturday, January 3, 2015 06:45
തിരുവനന്തപുരം: മേയര്‍ ചന്ദ്രികയുടെ അയല്‍വാസിയായ സ്‌ത്രീക്കു കുടിവെള്ള കണക്ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതി. വിഭിന്നശേഷിയുള്ള രണ്ടുകുട്ടികളുടെ അമ്മ കല പൈപ്പ് കണക്ഷനുവേണ്ടി അപേക്ഷ സമര്‍പ്പിക്കുകയും റോഡുമുറിച്ച് പൈപ്പ് ഇടുന്നതിന് തുക അടയ്‌ക്കുകയും ചെയ്‌തിട്ടും കണക്ഷന്‍ ലഭിച്ചില്ല. കലയുടെ സഹായത്തിനു രാഹുല്‍ ഗാന്ധിഫാറം എത്തി.
ഫാറം പ്രസിഡന്റ് ചാല ശശിയും ജനറല്‍ സെക്രട്ടറി മണക്കാട് സീനത്ത് ഹസനും നടത്തിയ പത്രസമ്മേളനത്തില്‍ കലയുടെ വീട് സ്‌ഥിതി ചെയ്യുന്ന അഞ്ചര സെന്റ് സ്‌ഥലം തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മേയറാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു. അര കിലോമീറ്റര്‍ അകലെയുള്ള പൊതുടാപ്പില്‍ നിന്നാണ് കല വെള്ളമെടുക്കുന്നത്. കുടിവെള്ളം മുട്ടിക്കുന്ന പ്രശ്‌നത്തില്‍ അധികാരികള്‍ കണ്ണുതുറന്ന് പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT