121

Powered By Blogger

Saturday, 21 February 2015

മോഡി ചായവിറ്റു നടന്നതിന്‌ തെളിവില്ലെന്ന്‌ വിവരാവകാശ രേഖ









Story Dated: Saturday, February 21, 2015 08:20



mangalam malayalam online newspaper

ന്യൂഡല്‍ഹി: റെയില്‍വേ പ്ലാറ്റ്‌ ഫോമിലോ ട്രെയിനിലോ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുമ്പ്‌ ചായ വിറ്റിരുന്നതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ലഭ്യമല്ലെന്ന്‌ വിവരാവകാശ രേഖ. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ തെഹ്‌സീന്‍ പുനവെല്ല ആര്‍.ടി.ഐ (വിവരാവകാശം) നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ്‌ മോഡി ചായ വിറ്റിരുന്നതിന്‌ രേഖയില്ലെന്ന്‌ വ്യക്‌തമായത്‌.


കുടുംബം പുലര്‍ത്താനായി റെയില്‍വേയില്‍ താന്‍ ചായ വിറ്റിരുന്നതായി മോഡിയും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും മുമ്പ്‌ അവകാശപ്പെട്ടിരുന്നു. എന്നാല്‍ റെയില്‍വേ പ്ലാറ്റ്‌ ഫോമിലും ട്രെയിനിലും കച്ചവടം നടത്തുന്നതിന്‌ ടൂറിസം ആന്‍ഡ്‌ കാറ്ററിങ്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റെയില്‍വേ ബോര്‍ഡിന്റെ ലൈസന്‍സ്‌ ആവശ്യമാണ്‌. ഈ ലൈസന്‍സിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയിലാണ്‌ മോഡിക്ക്‌ ഇത്തരത്തിലൊരു ലൈസന്‍സ്‌ നല്‍കിയതിന്റെ യാതൊരു രേഖയുമില്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കിയത്‌.


കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി ചായ വില്‍പ്പനക്കാരനായിരുന്നെന്നത്‌ ബി.ജെ.പിയുടെ മുഖ്യപ്രചരണ വിഷയങ്ങളിലൊന്നായിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ മോഡിയെ ചായ വില്‍പ്പനക്കാരനെന്ന്‌ പരിഹസിച്ചപ്പോള്‍ അത്‌ മോഡി അനകൂല വോട്ടാക്കി മാറ്റുന്നതില്‍ ബി.ജെ.പി വിജയിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നപ്പോള്‍ ചായ വിറ്റു നടന്നിരുന്ന തനിക്ക് എതിരെ മത്സരിക്കാനുള്ള മടിയാണോ കാരണമെന്ന്‌ മോഡി പലപ്പോഴും ചോദിച്ചതും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ഗുണം ചെയ്‌തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ മോഡിക്ക്‌ മൈലേജ്‌ നല്‍കിയ ചായ വില്‍പ്പനക്കാരന്‍ എന്ന പ്രചരണം പൊള്ളയായിരുന്നുവോ എന്ന സംശയം ജനിപ്പിക്കുന്ന തെളിവുകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌.










from kerala news edited

via IFTTT