Story Dated: Saturday, February 21, 2015 01:55
കോഴിക്കോട്: ജില്ലയില്‍ പന്നിപ്പനി പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. രാജ്യത്ത് ഈ വര്‍ഷം മാത്രം 600-ല്‍ അധികം പേര്‍ പന്നിപ്പനി മൂലം മരിച്ച സാഹചര്യത്തിലാണ് ശക്‌തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിക്കുന്നത്. രോഗം പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയുണ്ടാകണമെന്നു പൊതുജനങ്ങളോട് പ്രത്യേകിച്ച് അമ്മമാരോടും,കുട്ടികളോടും പ്രായമാരോടും അധികൃതര്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ ചിലയിടങ്ങളില്‍ എച്ച്.വണ്‍.എന്‍.വണ്‍ ലക്ഷണം കണ്ടതോടെയാണ് പ്രത്യേക ശ്രദ്ധയ്‌ക്കായി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.നിര്‍ദേശത്തെ തുടര്‍ന്ന് സ്വാകാര്യ ആശുപത്രികള്‍ മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന രോഗികളെ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ആവശ്യമുള്ള എല്ലാ മരുന്നുകളും മറ്റ് അടിയന്തര സൗകര്യങ്ങളും ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്.രോഗികള്‍ക്ക് ചികിത്സ നല്‍കാനായി ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകളും,അടിയന്തര ചികിത്സാ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ഇവിടെ ആറ് പേര്‍ക്ക് കിടത്തി ചികിത്സ നല്‍കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ആറ് കേസുകളാണ് എച്ച്.വണ്‍.എന്‍.വണ്ണുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.രോഗികളില്‍ നിന്നു ശേഖരിച്ച ഉമിനീരിന്റെയും,രക്‌തത്തിന്റെയും സാമ്പിളുകള്‍ എടുത്ത് കസ്‌തൂര്‍ബാ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും,മണിപ്പാല്‍ ആശുപത്രിയിലേക്കും പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം നൂറിലധികം കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. ആര്‍ക്കെങ്കിലും രോഗ ലക്ഷണം ഉണ്ടെന്ന് കണ്ടെത്തിയാല്‍ രോഗികള്‍ യാത്ര ചെയ്ുയന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.എച്ച്.വണ്‍.എന്‍.വണ്‍ സാധാരണ പനി പോലെയാണെന്നും,ചെറിയ ശ്രദ്ധ നല്‍കിയാല്‍ കൂടുതല്‍ പടരുന്നത് ഒഴിവാക്കാമെന്നും ഇവര്‍ വ്യക്‌തമാക്കി.
from kerala news edited
via IFTTT