121

Powered By Blogger

Saturday, 21 February 2015

എ.എ.പിയുടെ ജയ്‌ കിസാന്‍ അഭിയാന്‌ തുടക്കമായി









Story Dated: Saturday, February 21, 2015 08:56



ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ ഹരിയാന ഘടകം തുടങ്ങാനിരിക്കുന്ന ജയ്‌ കിസാന്‍ അഭിയാന്‌ തുടക്കമായി. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ക്കെതിരെയുള്ള സമരപരിപാടികളാണ്‌ ജയ്‌ കിസാന്‍ അഭിയാന്‍. എ.എ.പിയുടെ ഹരിയാന ഘടകത്തിന്റെ ചുമതലയുള്ള യോഗേന്ദ്ര യാദവ്‌ ഗുഡ്‌ഗാവില്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.


സമരത്തിന്റെ ഭാഗമായി ആം ആദ്‌മി പ്രവര്‍ത്തകര്‍ സ്‌ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദ്രജിത്ത്‌ സിംഗിന്റെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. വരും ദിവസങ്ങളില്‍ സമരം ശക്‌തമാക്കുമെന്ന്‌ യോഗേന്ദ്ര യാദവ്‌ പറഞ്ഞു.










from kerala news edited

via IFTTT