Story Dated: Saturday, February 21, 2015 01:56
തിരുവനന്തപുരം: കാട്ടാക്കട സ്വദേശി അഭിലാഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്യനാട് ഉണ്ണിയെ കോടതി ജീവ പര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുനില്‍ തോമസിന്റേതാണ് ഉത്തരവ്. അഭിലാഷിന്റെ സഹോദരിയെ പ്രതിക്ക് വിവാഹം ചെയ്ത് നല്‍കാത്തതായിരുന്നു കൊലയ്ക്ക് കാരണമായത്.
2014 ജനുവരി 9ന് അഭിലാഷിന്റെ വീട്ടിലെത്തി പ്രതി അഭിലാഷിന്റെ സഹോദരി ചിഞ്ചുവിനോട് തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന ചിഞ്ചുവിനെ വെട്ടിയും തലയ്ക്കടിച്ചും പരുക്കേല്‍പ്പിച്ചു. ഇതു തടയാന്‍ ശ്രമിച്ച അഭിലാഷിന്റെ തലയില്‍ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു. ഇതായിരുന്നു മരണകാരണമായത്.
പ്രതിയും ചിഞ്ചുവും ഇരു സമുദായക്കാരായതുകൊണ്ട് നേരത്തെ പ്രതി നടത്തിയ വിവാഹ അഭ്യര്‍ഥനകള്‍ ചിഞ്ചുവിന്റെ വീട്ടുകാര്‍ നിരസിച്ചതും പ്രതിക്ക് പക ഉണ്ടാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ. സന്തോഷ് കുമാര്‍ ഹാജരായി.
from kerala news edited
via IFTTT