121

Powered By Blogger

Saturday, 21 February 2015

മംഗലംഡാം കരിങ്കയം തേക്ക്‌ തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി











Story Dated: Sunday, February 22, 2015 02:15


mangalam malayalam online newspaper

വടക്കഞ്ചേരി: മംഗലംഡാം കരിങ്കയം തേക്ക്‌ തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി. വളര്‍ച്ച മുരടിച്ചതും കേടായതും ഉണങ്ങിയതുമായ തേക്കുകള്‍ മുറിച്ചു മാറ്റുന്ന ജോലിയാണ്‌ തുടങ്ങിയത്‌. 21,000 തേക്കുകളാണ്‌ ഇത്തരത്തില്‍ മുറിച്ചുമാറ്റുന്നത്‌. ഈ മരങ്ങള്‍ മൂന്ന്‌ തവണകളായാണ്‌ മുറിക്കുക്കുക. കഴിഞ്ഞ ഒരാഴ്‌ച മുമ്പാണ്‌ തിന്നിംഗ്‌ ആരംഭിച്ചത്‌. ആദ്യ തവണ 6500 മരങ്ങളാണ്‌ മുറിച്ചു മാറ്റുന്നത്‌.

അതേസമയം, മരം മുറിയുമായി ബന്ധപ്പെട്ട്‌ തൊഴില്‍ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്‌. രാജീവ്‌ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ പാര്‍ലമെന്റില്‍ പാസാക്കിയ വനാവകാശ നിയമം അനുസരിച്ച്‌ ആദിവാസികള്‍ക്ക്‌ ആദ്യം തൊഴില്‍ നല്‍കണമെന്നിരിക്കേ ഇത്‌ കരിങ്കയം തേക്ക്‌ പ്ലാന്റേഷനിലെ മരം മുറിക്ക്‌ ബാധകമാക്കിയിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ഇതിനു പുറമെ വിവിധ യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. പാലക്കാട്‌ ജില്ലയില്‍ മരംമുറിക്ക്‌ അംഗീകാരം ലഭിച്ചിട്ടുള്ളത്‌ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഐ.എന്‍.ടി.യു.സി യൂണിയനാണെങ്കിലും ഇവരെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ഇവരെ മറികടന്നാണ്‌ മറ്റ്‌ യൂണിയനുകള്‍ക്ക്‌ അനുമതി നല്‍കിയിട്ടുള്ളതെന്നാണ്‌ ആക്ഷേപം. വനംവകുപ്പിലെ ചിലരുടെ ഒത്താശയോടെ ചിലരെ മാത്രം മരംമുറിക്ക്‌ ഉപയോഗിക്കുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌. മുറിക്കുന്ന മരങ്ങള്‍ നിസാര വിലയാണ്‌ സര്‍ക്കാരിലേക്ക്‌ ലഭിക്കുകയെന്നും ബാക്കിയുള്ളവ ഏജന്റുമാര്‍ക്കും ഉദ്യോഗസ്‌ഥ തലത്തിലുമാണ്‌ എത്തിചേരുകയെന്നും ആക്ഷേപമുണ്ട്‌. മുന്‍കൂട്ടി നബര്‍ ഇട്ട മരങ്ങള്‍ പോലും മുറിക്കാതെ നമ്പറില്ലാത്തതും വലിപ്പവും ഉയരവുമുള്ള മരങ്ങളും മുറിച്ചു തള്ളുതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT