121

Powered By Blogger

Saturday, 21 February 2015

രേഖകള്‍ ചോര്‍ന്ന സംഭവം; ഉന്നതരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ കെജ്രിവാള്‍









Story Dated: Saturday, February 21, 2015 08:14



mangalam malayalam online newspaper

ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രഹസ്യ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട്‌ ഉന്നതരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ചാരവൃത്തി നടത്തിയ പ്രതികളെ അറസ്‌റ്റു ചെയ്‌ത ഡല്‍ഹി പോലീസിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. അതേസമയം സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ വാക്കുനല്‍കി.


എന്നാല്‍ രേഖകള്‍ ചോര്‍ത്തിയതു പത്തു കോടി രൂപയുടെ അഴിമതി പുറത്തു കൊണ്ടുവരാന്‍ വേണ്ടി ആയിരുന്നു എന്ന്‌ പിടിയിലായ പ്രതികളില്‍ ഒരാളായ മാധ്യമ പ്രവര്‍ത്തകന്‍ അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള പ്രതിയുടെ ശ്രമമായിട്ടാണ്‌ പോലീസ്‌ വിലയിരുത്തിയത്‌. പെട്രോളിയം മന്ത്രാലയത്തിനു പുറമെ കല്‍ക്കരി, വൈദ്യുതി, പ്രതിരോധ മന്ത്രാലയങ്ങളില്‍ നിന്നും സുപ്രധാന രേഖകള്‍ ചോര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.










from kerala news edited

via IFTTT