121

Powered By Blogger

Saturday, 21 February 2015

ബേപ്പൂരില്‍ വാര്‍ഫ്‌ ആഴം കൂട്ടുന്നു; അനായാസം ഇനി കപ്പലടുപ്പിക്കാം











Story Dated: Saturday, February 21, 2015 01:55


കോഴിക്കോട്‌: ബേപ്പൂര്‍ തുറമുഖത്തെ മത്സ്യബന്ധന തുറമുഖ വാര്‍ഫ്‌ ആഴംകൂട്ടല്‍ പ്രവൃത്തി പുരോഗമിക്കുന്നു. വാര്‍ഫിന്റെ ആഴകുറവു കാരണം ബോട്ടുകള്‍ക്ക്‌ കരയ്‌ക്കടുപ്പിക്കാനാവാത്ത സാഹചര്യത്തിലാണ്‌ ആഴംകൂട്ടണമെന്ന ആവശ്യമുയര്‍ന്നത്‌.


വെള്ളത്തിനടിയിലെ ചെങ്കല്‍പ്പാറകളില്‍ കളിമണ്ണും ചെളിയും ഒട്ടിപ്പിടിച്ചിരിക്കുയാണെന്ന്‌ നേരത്തെ വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന്‌ തുറമുഖ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ ആഴംകൂട്ടാന്‍ ഈ പാറകള്‍ പൊട്ടിക്കാന്‍ തീരുമാനിച്ചത്‌. ഇതിനായി ഡയമണ്ട്‌ കട്ടറും ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. 170 മീറ്റര്‍ നീളമുള്ള പഴയ ജെട്ടിയിലെയും 155 മീറ്റര്‍ നീളമുള്ള പുതിയ ജെട്ടിയിലെയും വാര്‍ഫ്‌ അഞ്ച്‌ മീറ്റര്‍ ആഴംകൂട്ടാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അതോടെ ബോട്ടിലെ തൊഴിലാളികളുടെ പകുതി ഭാഗം അദ്ധ്വാനവും കുറയും.


പുതിയ വാര്‍ഫിലെ ഡ്രഡ്‌ജിങ്‌ ഏകദേശം പൂര്‍ത്തിയായി. പഴയ വാര്‍ഫിന്റെ ആഴം കൂട്ടലാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇരു വാര്‍ഫിന്റെയും പ്രവര്‍ത്തികള്‍ക്കായി 43 ലക്ഷം രൂപയാണ്‌ ചെലവാക്കുന്നത്‌. ചാലിയാറില്‍ നിന്ന്‌ ഒഴുകിയെത്തുന്ന മണ്ണ്‌ അടിഞ്ഞു കൂടിയതും വെള്ളത്തിനടിയിലെ ചെങ്കല്‍പ്പാറകളുമാണ്‌ ആഴംകുറയാന്‍ കാരണം . ഇതു രണ്ടും നീക്കം ചെയ്ുയമ്പോള്‍ കപ്പുലകള്‍ക്കു അനായാസം കരയ്‌ക്കടുക്കനാവും. അഞ്ഞൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തിനു പോകുന്ന തുറമുഖത്ത്‌ 325 മീറ്റര്‍ നീളത്തിലാണ്‌ ജെട്ടിയുള്ളത്‌.










from kerala news edited

via IFTTT