Story Dated: Saturday, February 21, 2015 01:55
കോഴിക്കോട്: ഭാരതത്തിലെ മറഞ്ഞു പോയ കലകളും സംഗീതങ്ങളും പ്രമേയമാക്കി റെഡ് ഇന്ത്യന്‍സ് എന്ന സിനിമയൊരുങ്ങുന്നു.മിറര്‍ ഇന്ത്യാ മൂവിസിന്റെ ബാനറില്‍ രാജേഷ് വള്ളിലിന്റെ സംവിധാനത്തിലാണ് റെഡ് ഇന്ത്യന്‍സ് ഒരുങ്ങുന്നത്.ഭാരതത്തിന്റെ കലകള്‍ക്കൊപ്പം ആദിവാസി കലകള്‍ക്കും സംഗീതത്തിനും പ്രാധാന്യം നല്‍കുന്നതാണ് റെഡ് ഇന്ത്യന്‍സ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കലയും രാഷ്‌ട്രീയവും പ്രഫഷണലിസത്തെ പുല്‍കുന്നത് സിനിമയില്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ടെന്ന് രചന നിര്‍വഹിച്ച എം.കെ രവിവമര്‍മ പറഞ്ഞു.സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ പ്രശസ്‌ത നടി സുര്‍വിന്‍ ചൗളയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കണ്ണവം കാടിലും കലാമണ്ഡലത്തുമായി തീരുമാനിച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം നടക്കും.ഓഗസ്‌റ്റ് മാസത്തോടെ റിലീസ് ചെയ്ായനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ നിര്‍മാതാവ് കെ.കെ ജോണ്‍,ഛായാഗ്രഹന്‍ മധു അമ്പാട്ട് എന്നിവരും പങ്കെടുത്തു.
from kerala news edited
via IFTTT