121

Powered By Blogger

Saturday, 21 February 2015

ആശ്വാസത്തിന്റെ കൈത്താങ്ങുമായി ഇളങ്ങോയി ഹോളി ഫാമിലി സ്‌കൂള്‍











Story Dated: Saturday, February 21, 2015 01:54


ഇളങ്ങോയി: വേദനയും വിശപ്പും അനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ ഹോളി ഫാമിലി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൈകോര്‍ക്കുന്നു.

മാനവികതയുടെ സന്ദേശം പങ്കുവയ്‌ക്കാന്‍ ഷെയര്‍ ആന്‍ഡ്‌ കെയര്‍ പദ്ധതിക്ക്‌ സ്‌കൂളില്‍ തുടക്കംകുറിച്ചു. സ്വാര്‍ഥമായ ചിന്തകള്‍ക്ക്‌ മനസിനെ വിട്ടുകൊടുക്കാതെ സഹാനുഭൂതിയും ഔദാര്യശീലവും വളര്‍ത്തുവാനാണ്‌ ഈ പരിപാടി ലക്ഷ്യമിടുന്നത്‌.


മിതവ്യയത്തിലൂടെ സ്വരൂപിക്കുന്ന ചില്ലിത്തുട്ടുകള്‍ ഓരോ ആഴ്‌ചയിലും ആദ്യ പഠനദിനത്തില്‍ ക്ലാസ്‌ മുറികളിലെ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കും. സ്വരൂപിക്കുന്ന ഒരു മാസത്തെ മൊത്തം തുകയും ആ മാസം വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കുന്ന അനാഥഭവനത്തിന്‌ സംഭാവന ചെയ്യും. അനാഥാലങ്ങളിലെ സന്ദര്‍ശനവേളയില്‍ അന്തേവാസികളെ ശുശ്രൂഷിക്കുകയും ആശ്വസിപ്പിക്കുകയും വിവിധ കലാപാരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും.


കുട്ടികളില്‍ സാമൂഹ്യാവബോധവും സേവന തല്‌പരതയും വളര്‍ത്തുകയാണ്‌ ഇ ചാരിറ്റിയുടെ ലക്ഷ്യം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നവജീവന്‍ ട്രസ്‌റ്റ് സാരഥി പി.യു. തോമസ്‌ ഷെയര്‍ ആന്‍ഡ്‌ കെയര്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.

സാമൂഹിക സേവനരംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ച പി.യു. തോമസിനെ വാഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തോമസ്‌ വെട്ടുവയലില്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, മോളി ജയിംസ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT