തിരുവനന്തപുരം: ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ മൊബൈല്‍ ആപ്പിലൂടെ സ്‌കാന്‍ ചെയ്താല്‍ ട്രെയ്‌ലര്‍ അടക്കമുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി മലയാളത്തിലും. മേലില രാജശേഖര്‍ സംവിധാനം ചെയ്യുന്ന 'വൈറ്റ്‌ബോയ്‌സ്' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളിലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന ഈ സാങ്കേതികത്വം ഉപയോഗിച്ചിട്ടുള്ളത്.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു ചലച്ചിത്രത്തിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രം 27ന് തിയേറ്ററുകളിലെത്തും.
from kerala news edited
via IFTTT