Story Dated: Sunday, February 22, 2015 02:15
ചിറ്റൂര്‍: എം.പി വാഗ്‌ദാനം ചെയ്‌ത ഫണ്ട് ആവശ്യപ്പെടാത്തതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. നഗരസഭ ആവശ്യപ്പെടുകയാണെങ്കില്‍ ബസ് സ്‌റ്റാന്‍ഡിനായി ഒരു കോടി രൂപ നല്‍കാമെന്ന് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ഉദ്‌ഘാടനം വേളയില്‍ മുഖ്യമന്ത്രിയെ സാക്ഷിയാക്കി പി.കെ. ബിജു എം.പി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍, ഇതുവരെ തുക നല്‍കിയിട്ടില്ലെന്ന് ഭരണപക്ഷത്തുള്ള കൗണ്‍സിലര്‍ അറിയിച്ചതോടെ തര്‍ക്കത്തിന് തുടക്കമായത്. തുക പ്രഖ്യാപിച്ചെങ്കിലും പദ്ധതി ആവിഷ്‌കരിക്കുയോ തുക വാങ്ങിച്ചെടുക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ എം.പി ഫണ്ട് നല്‍കിയില്ലെന്ന് പറയുന്നത് രാഷ്‌ട്രീയ മുതലെടുപ്പും തെറ്റിദ്ധാരണ പരത്തുന്നതിനുമാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു. കൂടാതെ കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടുന്നതിനായി രണ്ട് കോടി രൂപ എം.പിയില്‍ നിന്ന് വാങ്ങിച്ചെടുക്കാന്‍ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും ആദ്യം പ്രഖ്യാപിച്ച തുക വാങ്ങിയെടുത്ത് പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു. കെട്ടിടങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.എ. ഷീബര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍മാരായ കെ. മധു, വേണുഗോപാല്‍, കെ. വിജയന്‍, സി. മുരളി, ശൈലേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT