121

Powered By Blogger

Saturday, 21 February 2015

വി.എസ്‌ പോയത്‌ പറഞ്ഞിട്ട്‌; റിപ്പോര്‍ട്ട്‌ ഒരാള്‍ക്കെതിരെയുള്ള കുറ്റപത്രമല്ല: കോടിയേരി









Story Dated: Saturday, February 21, 2015 06:31



mangalam malayalam online newspaper

ആലപ്പുഴ: സംസ്‌ഥാന സമ്മേളന വേദിയില്‍ നിന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പോയത്‌ പാര്‍ട്ടിയില്‍ അറിയിച്ച ശേഷമെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. പ്രതിക്ഷേധിച്ചാണ്‌ താന്‍ സമ്മേളന നഗരി വിട്ടതെയന്ന്‌ വി.എസ്‌ പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. മുഴുവന്‍ സെക്രട്ടറിയേറ്റ്‌ അംഗങ്ങളുടെയും പ്രവര്‍ത്തനം സ്വയം വിമര്‍ശനപരമായി വിലയിരുത്തി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. താനടക്കം എല്ലാവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. റിപ്പോര്‍ട്ട്‌ ഏതെങ്കിലും വ്യക്‌തിക്കെതിരായ കുറ്റപത്രമല്ലെന്നും കോടിയേരി പറഞ്ഞു.


പാര്‍ട്ടി അച്ചടക്കം നിലനിര്‍ത്തണം. വി.എസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമ്മേളനത്തിന്‌ ശേഷം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളന നടപടികള്‍ വിശദീകരിക്കുന്നതിന്‌ സമ്മേളന നഗരിയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. വി.എസിന്റെ നടപടി അച്ചടക്ക ലംഘനമായി കാണുന്നില്ല. സമ്മേളനത്തില്‍ നിന്ന്‌ ഒരാള്‍ അല്‍പ്പ സമയം വിട്ടു നില്‍ക്കുന്നത്‌ അച്ചടക്ക ലംഘനമായി കാണാനാകില്ല. വി.എസ്‌ നാളെ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന്‌ അദ്ദേഹത്തോട്‌ തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു.


പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‌ക്കിടെ രാവിലെ 11.30 ഓടെയാണ്‌ വി.എസ്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. സഹായിയെ വിളിച്ചു വരുത്തിയ വി.എസ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്‌ക്കിടെ തനിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ചാണ്‌ വി.എസ്‌ സമ്മേളന വേദി വിട്ടത്‌. ഇതേതുടര്‍ന്ന്‌ വന്‍ മാധ്യമപ്പടയും വി.എസ്‌ അനുകൂലികളായ പ്രവര്‍ത്തകരും വി.എസിന്റെ വീടിന്‌ മുന്നില്‍ തടിച്ചുകൂടി. ഇതോടെ വി.എസ്‌ പാര്‍ട്ടിക്ക്‌ പുറത്തേയ്‌ക്കെന്ന അഭ്യൂഹം പ്രചരിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച്‌ അദ്ദേഹം നിലപാട്‌ പ്രഖ്യാപിക്കുമെന്നും വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ അനുനയ ശ്രമങ്ങളെ തുടര്‍ന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു.


അതേസമയം വി.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. സമ്മേളന തലേന്ന്‌ തന്റെ അച്ചടക്ക ലംഘനങ്ങള്‍ അക്കമിട്ട്‌ നിരത്തിയ പ്രമേയം പിന്‍വലിക്കണമെന്നാണ്‌ വി.എസിന്റെ പ്രധാന ഉപാധി. പ്രമയേം അവതരിപ്പിച്ചത്‌ സംഘനാ ചട്ടങ്ങളുടെ ലംഘനമാണെന്നും വി.എസ്‌ പറഞ്ഞു.










from kerala news edited

via IFTTT