121

Powered By Blogger

Saturday, 21 February 2015

ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്‌ജ് നിര്‍മ്മാണത്തിലെ അപാകത; മുസ്ലിം ലീഗ്‌ പ്രതിഷേധിച്ചു











Story Dated: Sunday, February 22, 2015 02:11


mangalam malayalam online newspaper

എടപ്പാള്‍: ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്‌ജ് അറ്റകുറ്റപ്പണികള്‍ നടത്താത്ത യു.ഡി.എഫ്‌ സര്‍ക്കാറിന്റെ നയമാണ്‌ ചമ്രവട്ടം പദ്ധതിയിലെ ചോര്‍ച്ചക്ക്‌ കാരണമെന്ന എം.എല്‍.എ മാരുടെ ആരോപണം അഴിമതിയെ ന്യായീകരിക്കലാണെന്നും അഴിമതിക്ക്‌ പങ്ക്‌ പറ്റിയ മുഴുവന്‍ പേരേയും നിയമത്തിന്‌ മുന്നില്‍ കൊണ്ട്‌ വരുമെന്നും ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി പറഞ്ഞു. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ് ഉള്‍പ്പെടെ ഇടതുഭരണ കാലത്ത്‌ 200 കോടിയോളം രൂപയുടെ അഴിമതി നടന്നത്‌ വിജിലന്‍സ്‌ കണ്ടത്തിയ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ ആവശ്യപെട്ട്‌ മുസ്ലീംലീഗ്‌ നടത്തുന്ന സമരപരമ്പരകളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ നരിപ്പറബില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി, തിരൂര്‍, തലപ്പിള്ളി താലൂക്കുകളിലെ കാര്‍ഷിക കുടിവെള്ള ടൂറിസം മേഖലയിലൂടെ അഭിവൃദ്ധിയും വികസനവും ലക്ഷ്യമിട്ട്‌ നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്‌ജ്, പൊന്നാനി ഫിഷിങ്ങ്‌ ഹാര്‍ബര്‍, പൊന്നാനി ഫിഷര്‍മെന്‍ കോളനി എന്നിവയുടെ നിര്‍മ്മാണത്തിലാണ്‌ വന്‍ അഴിമതി വിജിലന്‍സ്‌ കണ്ടത്തിയിരിക്കുന്നത്‌. എല്‍.ഡി.എഫ്‌ ഭരണകാലത്തെ നിര്‍മാണത്തിലെ അഴിമതിയില്‍ സി.പി.എം നേതാക്കളുടെ പങ്കും പുറത്ത്‌ കൊണ്ട്‌ വരണമെന്നും സമ്മേളനം ആവശ്യപെട്ടു. യോഗത്തില്‍ ഹമീദലി അധ്യക്ഷത വഹിച്ചു. സി.മമ്മുട്ടി എം.എല്‍.എ, പി.സൈതലവി , അഷറഫ്‌ കോക്കൂര്‍, എം.അബ്‌ദുള്ള കുട്ടി, വെട്ടം ആലിക്കോയ, വി.പി.യൂസഫലി, ഇബ്രാഹിം മൂതൂര്‍, എന്‍.എം.ബാവാഹാജി, പി.ബീവി പ്രസംഗിച്ചു.










from kerala news edited

via IFTTT