Story Dated: Saturday, February 21, 2015 01:56
നെയ്യാറ്റിന്‍കര: തീവണ്ടിപ്പാളം യാത്രക്കാര്‍ മുറിച്ചുകടക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് ഒട്ടുമുക്കാല്‍ സ്‌റ്റേഷനിലും നാഴികയ്‌ക്ക് നാല്‌പതു പ്രാവശ്യം ഉച്ചഭാഷിണിയിലൂടെ ഓര്‍മ്മപ്പെടുത്താറുണ്ട്. തീവണ്ടിതട്ടി യാത്രക്കാര്‍ മരിക്കുന്ന സംഭവം കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.
എന്നാല്‍ പാറശാല സ്‌റ്റേഷനില്‍ കാര്യങ്ങളെല്ലാം നേരെമറിച്ചാണ്. അവിടെ ഒരു പ്ലാറ്റുഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റുഫോമിലേക്ക് പോകാന്‍ ഈയിടെ പടിക്കെട്ട് നിര്‍മ്മിച്ചു. സറ്റേഷന്‍മാസ്‌റ്ററുടെ ഓഫീസിനു നേരെ എതിര്‍വശത്താണ് പടിക്കെട്ട് പണിതത്. രണ്ടാമത്തെ പ്ലാറ്റുഫോമില്‍ പ്രത്യേകരീതിയില്‍ ചരിച്ചുപണിത മൂന്ന് പടിക്കെട്ടുകളും ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വിശാലമായ പടിക്കെട്ടുമാണുള്ളത്. ഇവ തീവണ്ടിയില്‍ ഉരസാതിരിക്കാന്‍ സൂക്ഷിച്ചാണ് പണികള്‍ നടത്തിയിട്ടുള്ളത്. ഈയിടെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പുതുക്കിപ്പണി നടത്തിയപ്പോഴാണ് പടിക്കെട്ടുകളും രംഗപ്രവേശം ചെയ്‌തത്. സ്‌റ്റേഷന്‍മാസ്‌റ്ററുടെ അനുമതിയോടെയാണ് പണികള്‍ നടന്നത്.
എന്നാല്‍ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് രണ്ടു പ്ലാറ്റുഫോമുകളിലേക്കും എത്തിച്ചേരാനുതകുംവിധം മേല്‍പ്പാലം പണിതിട്ടുണ്ട്. ഇവിടെ പടിക്കെട്ടുകള്‍ പണിത് മുറിച്ചുകടക്കാന്‍ പ്രോത്സാഹനം നല്‍കുന്ന നടപടി ഉന്നതങ്ങളില്‍ എത്തിയിട്ടില്ല.
from kerala news edited
via IFTTT