ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന് നവനേതൃത്വം
Posted on: 21 Feb 2015
ഡിട്രോയിറ്റ്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന്റെ 2014 ലെ വാര്‍ഷിക സമ്മേളനം Troy Beaument Nursing Conference ല്‍ വെച്ച് കൂടുകയുണ്ടായി. സെക്രട്ടറി ഡെയ്‌സണ്‍ ചാക്കോ എല്ലാവരേയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡന്റ് ജെയ്‌ന ഡിക്കോട്ട എല്ലാവര്‍ക്കും നന്ദി പറയുകയും കഴിഞ്ഞവര്‍ഷത്തെ എല്ലാവിധമായ സഹായ സഹകരണങ്ങള്‍ക്കും, കൂടാതെ കൂടുതല്‍ അംഗങ്ങളെ സംഘടനയിലേക്ക് ചേര്‍ക്കുവാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
സെക്രട്ടറി ഡെയ്‌സണ്‍ ചാക്കോ റിപ്പോര്‍ട്ട് വായിച്ചു പാസാക്കി. ട്രഷറര്‍ അന്നമ്മ മാത്യു 2013-14 ലെ വരവുചെലവു കണക്കുകള്‍ അവതരിപ്പിച്ചു. അഡൈ്വസറി കമ്മിറ്റി മെമ്പര്‍ സ്‌കറിയ സാമുവേല്‍ എക്‌സിക്യൂട്ടീവിന്റേയും കമ്മിറ്റി അംഗങ്ങളുടേയും ചുമതലകളെക്കുറിച്ചും, കൂടാതെ അസോസിയേഷനില്‍ അംഗമായാലുള്ള ഗുണങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ഇലക്ഷന്‍ ചെയര്‍പേഴ്‌സണ്‍ സിനു ജോസഫിന്റെ നേതൃത്വത്തില്‍ 2015-16 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഡെയ്‌സണ്‍ ചാക്കോ (പ്രസിഡന്റ്), ഷേര്‍ളി ഉമ്മന്‍ (വൈസ് പ്രസിഡന്റ്), സിനു ജോസഫ് (സെക്രട്ടറി), എല്‍സി തോമസ് (ജോയിന്റ് സെക്രട്ടറി), എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സോണിയ അനില്‍ (പ്രൊഫഷണല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ ചെയര്‍), ആഷാ തോമസ് സ്‌റ്റൈപന്റ് ആന്‍ഡ് വെബ്‌സൈറ്റ്/ഐ.ടി. ചെയര്‍), അന്നമ്മ മാത്യൂസ് (പബ്ലിക് റിലേഷന്‍ ചെയര്‍) എന്നിവരേയും തിരഞ്ഞെടുത്തു.
കൂടാതെ പ്രൊഫഷണല്‍ അഡൈ്വസറി ബോര്‍ഡിലേക്ക് സരജാ സാമുവേല്‍, തോമസ് ഇലക്കാട്ട്, ജെയ്‌നാ ഇലക്കാട്ട്, അന്നമ്മ ജോര്‍ജ്, കെ.സി. ജോണ്‍സണ്‍ എന്നിവരേയും തിരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റ് ഡെയ്‌സണ്‍ ചാക്കോ എല്ലാവരേയും പുതിയ വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുകയും എല്ലാ സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സ്‌നേഹവിരുന്നോടെ മീറ്റിംഗ് സമാപിച്ചു.
from kerala news edited
via IFTTT