Story Dated: Saturday, February 21, 2015 01:54
ചങ്ങനാശേരി: ചരിത്രം ഉറങ്ങുന്ന നാട്ടുവഴികളിലൂടെ നേരറിയാനുള്ള ചങ്ങനാശേരി എസ്.എച്ച്.ജി. അംഗങ്ങളുടെ പഠനയാത്ര നാടിനു പുതിയ അനുഭവമായി. ചരിത്രത്തില്‍ ഇടം കിട്ടിയതും, കിട്ടാതെ പോയതുമായ കേന്ദ്രങ്ങളിലൂടെയാണു യാത്ര കടന്നുപോയത്.
ചങ്ങനാശേരി ദര്‍ശന്‍ 2015 എന്ന പേരില്‍ ചങ്ങനാശേരിയുടെ പൈതൃകവും, പൗരാണികതയും തേടി നടത്തിയ യാത്ര അഞ്ചുവിളക്കിന്റെ അങ്കണത്തില്‍നിന്നാണു തുടങ്ങിയത്. സി.എഫ്. തോമസ് എം.എല്‍.എ. യാത്ര ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ തനിമയും പൈതൃകവും കണ്ടെത്താനുള്ള ഇത്തരം ചരിത്ര പഠനയാത്ര ചങ്ങനാശേരിയുടെ പ്രസക്‌തി വര്‍ധിപ്പിക്കുമെന്നു സി.എഫ്. തോമസ് പറഞ്ഞു.
ചങ്ങനാശേരി എസ്.എച്ച്.ജി. പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൃഷ്‌ണകുമാരി രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സാംസണ്‍ വലിയപറമ്പില്‍, ജസ്‌റ്റിന്‍ ബ്രൂസ്, പ്ര?ഫ. വി.രാജ്‌മോഹന്‍, അഡ്വ. റോയി തോമസ്, ഷാജി തോമസ്, ബെന്നി സി ചീരഞ്ചിറ, ജോണ്‍ മാത്യു മൂലയില്‍, ബിജു മാറാട്ടുകളം, സി.ജെ. ജോസഫ്, സുരേഷ് പുഞ്ചകോട്ടില്‍, ജോസഫ് കടപ്പള്ളി, ജോമോന്‍ വെണ്ണാലില്‍, സാബു കോയിപ്പള്ളി, പി.ജെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ക്കറ്റില്‍നിന്നും വേട്ടടി അമ്പലം, ലക്ഷ്‌മീപുരം കൊട്ടാരം, താമരശേരി ഇല്ലം, ചിത്രകുളം, ചങ്ങനാശേരി കത്തീഡ്രല്‍ പള്ളി, മുസ്ലിം പഴയപള്ളി, കാവില്‍ ഭഗവതി ക്ഷേത്രം, മാര്‍ കുര്യാളശേരി മ്യൂസിയം, തുരുത്തി ഈശാനത്തുകാവ്, വാഴപ്പള്ളി ക്ഷേത്രം, ആനന്ദാശ്രമം, ചെത്തിപ്പുഴക്കടവ്, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമം എന്നിവിടങ്ങളിലെത്തിയ സംഘാംഗങ്ങള്‍ക്ക് അവയുടെ ചരിത്രവും പാരമ്പര്യവും സ്‌ഥാപന അധികാരികളായ കരയോഗം പ്രസിഡന്റ് എന്‍. ഗോപാലകൃഷ്‌ണന്‍ നായര്‍, കേരളവര്‍മ്മ രമണി തമ്പുരാട്ടി, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫൂവാദ്, കത്തീഡ്രല്‍ വികാരി ഫാ. തോമസ് തുമ്പയില്‍, എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍, ഫാ. പോള്‍ താമരശേരി, ഫാ. ലുഡുവിക് പാത്തിക്കല്‍, ഫാ. അലക്‌സ് പ്രായിക്കളം, മാത്തുക്കുട്ടി പ്ലാത്താനം, സുജിത് റോയി, കെ.കെ.ജനാര്‍ദ്ദനക്കുറുപ്പ്, വാസുദേവ് ആര്‍. നായര്‍ എന്നിവര്‍ വിവരിച്ചു.
മുഹമ്മദാലി ജിന്ന, ബര്‍ണാഡ് ലോബോ, തോമസ് ഇടയാടി, മാത്യു പടിയറ, പി.ഡി. ജയിംസ്, ഇ.ഡി. ജോര്‍ജ്, പി.ജെ. ഫിലിപ്, പി.ആര്‍. ജയപ്രകാശ്, അനില്‍ കുമാര്‍, നിറ്റോ ബേബി എന്നിവര്‍ യാത്രാ സംഘത്തിനു നേതൃത്വം കൊടുത്തു. ചങ്ങനാശേരിയുടെ പൈതൃകവും പൗരാണികതയും തേടിയുള്ള യാത്ര പൂര്‍ത്തിയാകുന്നതോടെ ആധികാരിക വിവരശേഖരം അടങ്ങുന്ന ചരിത്ര ഗ്രന്ഥം സംഘം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
from kerala news edited
via IFTTT