121

Powered By Blogger

Saturday, 21 February 2015

മതസ്വാതന്ത്ര്യം: മോഡിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നതായി ബരാക്ക്‌ ഒബാമ









Story Dated: Saturday, February 21, 2015 05:56



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. വൈറ്റ്‌ ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ്‌ ഒബാമ ഇക്കാര്യം വ്യക്‌തമാക്കിയത്‌. മോഡിയുടെ നിലപാട്‌ അഭിനന്ദനാര്‍ഹവും സ്വാഗതാര്‍ഹവുമാണ്‌. ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള അസഹിഷ്‌ണുത അനുവദിക്കില്ലെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യമായിരിക്കുമെന്നായിരുന്നു ഒബാമയുടെ പ്രസ്‌താവന.


കത്തോലിക്ക സഭ സംഘടിപ്പിച്ച പരിപാടിയിലാണ്‌ മോഡി ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രസ്‌താവന നടത്തിയത്‌. ഘര്‍ വാപ്പസി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളുടെയും പള്ളികള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങളും ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്‌ചാത്തലത്തിലായിരുന്നു മോഡിയുടെ പ്രസ്‌താവന. ചാവറ കുര്യാക്കോസ്‌ അച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ ആഘോഷ ചടങ്ങിലായിരുന്നു മോഡിയുടെ വിശദീകരണം.


നേരത്തെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ബരാക്ക്‌ ഒബാമ ഇന്ത്യയിലെ മത അസഹിഷ്‌ണുതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.










from kerala news edited

via IFTTT