Story Dated: Saturday, February 21, 2015 09:00
ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ധിയാക്കപ്പെട്ട 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടോ അതോ കൊല്ലപ്പെട്ടോ എന്നത് സംബന്ധിച്ച് ഒൗദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാല്‍ ബന്ധിയാക്കപ്പെട്ടു എന്നു കരുതപ്പെടുന്നവര്‍ കൊല്ലപ്പെട്ടതായ യാതൊരു വിവരവും ഇവുവരെ ലഭിച്ചിട്ടില്ല. അതിനാല്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നതായും അവര്‍ അറിയിച്ചു.
കാണാതായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മറ്റു രാഷ്‌ട്രങ്ങളുമായി രാജ്യം നിരന്തരം ആശയവിനിമയം നടത്തുന്നതായും എല്ലാവിധ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതായും സുഷമാ സ്വരാജ് വ്യക്‌തമാക്കി. എല്ലാവരെയും രക്ഷപ്പെടുത്താനാകുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.
ഏകദേശം ഒമ്പത് മാസങ്ങളായി ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ക്കായി രാജ്യം തെരച്ചില്‍ ആരംഭിച്ചിട്ട്. കാണാതായവരെ ഐ.എസ്. തീവ്രവാദികള്‍ ബന്ധിയാക്കിയതായാണ് പ്രാഥമിക നിഗമനം. 39 പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്.
from kerala news edited
via IFTTT