121

Powered By Blogger

Saturday, 21 February 2015

യുവതിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട്‌ മാതാവിന്റെ പരാതി











Story Dated: Saturday, February 21, 2015 01:56


നിലമാമൂട്‌: ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മകള്‍ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി മരണത്തിനു കാരണമായവരെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ മാതാവ്‌ ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ അധികാരികള്‍ക്കും പരാതി നല്‍കി.

മാരായമുട്ടം പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള കുന്നത്തുകാല്‍ കോട്ടുക്കോണം മണക്കാലപുത്തന്‍വീട്ടില്‍ ഓമനയമ്മയുടെ മകള്‍ ദീപ(28)യാണ്‌ കരിക്കമാന്‍കോട്‌ തെറ്റിക്കാലയിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌.


ഇതിനോടനുബന്ധിച്ച്‌ മാരായമുട്ടം പോലീസ്‌ കേസെടുത്തതല്ലാതെ ഒരുനടപടിയും സ്വീകരിച്ചില്ലെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. മൃതശരീരത്തില്‍ നിരവധി മുറിവുകളും മറ്റുമുള്ളതായി മാതാവ്‌ ഓമന പറയുന്നു. സ്‌ത്രീധനതുക കുറഞ്ഞതുകൊണ്ടും കുഞ്ഞുങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഭര്‍ത്താവ്‌ പലതവണ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT