Story Dated: Saturday, February 21, 2015 01:56
പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ശാസ്‌താംനടയില്‍ വെളിച്ചം വിതറി വൈദ്യുതിയെത്തി. ശാസ്‌താംനട പഞ്ചായത്തിലെ നൂറിലധികം വീടുകള്‍ക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. വേങ്കൊല്ലയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ വനത്തിലൂടെ യാത്രചെയ്‌താണ് ശാസ്‌താംനടയിലെത്തേണ്ടത്.
വനമധ്യത്തിലുള്ള ഈ ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാതിരിക്കാന്‍ നിരവധി തടസവാദങ്ങള്‍ ഉയര്‍ത്തി വനംവകുപ്പ് നിരന്തരം പരിശ്രമിച്ചിരുന്നു. എന്നിട്ടും ഇതെല്ലാം മറികടന്നാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ 73 ലക്ഷം രൂപ ചെലവഴിച്ച് ശാസ്‌താംനടയിലെ കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിച്ചത്. പരിപാടിയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സലയും ജില്ലാപഞ്ചായത്ത് മെമ്പര്‍ സോഫി തോമസും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി.പവിത്രകുമാര്‍, ഡി.രഘുനാഥന്‍നായര്‍, എബിഏബ്രഹാം, എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT