121

Powered By Blogger

Saturday, 21 February 2015

എസ്.എം.സി.സി റോക്ക്‌ലാന്റ് ചാപ്റ്റര്‍ ടാക്‌സ് സെമിനാര്‍ നടത്തി








എസ്.എം.സി.സി റോക്ക്‌ലാന്റ് ചാപ്റ്റര്‍ ടാക്‌സ് സെമിനാര്‍ നടത്തി


Posted on: 21 Feb 2015




ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് റോക്ക്‌ലാന്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ടാക്‌സ് അവയര്‍നെസ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ പ്ലാനിംഗ് സെമിനാര്‍ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെട്ടു.


എസ്.എം.സി.സി റോക്ക്‌ലാന്റ് ചാപ്റ്റര്‍ പ്രസിഡന്റ് ലിജോ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സെമിനാര്‍ വികാരി ഫാ. തദേവൂസ് അരവിന്ദത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി.സിയുടെ ഈവര്‍ഷത്തെ മൂന്നാമത്തെ സംരംഭത്തിന് എല്ലാ ആശംസകളും ഒപ്പം തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും ഫാ. തദേവൂസ് ഉദ്ഘാടന സന്ദേശത്തില്‍ നേര്‍ന്നു.


മോഡറേറ്റായിരുന്ന ഡൊമിനിക് വയലുങ്കല്‍ സെമിനാറിന്റെ ആവശ്യകതയെക്കുറിച്ചും, യു.എസിലെ ടാക്‌സ് റിട്ടേണ്‍സിന്റെ ചരിത്രവും വിവരിച്ചു. ടാക്‌സ് റിട്ടേണ്‍സിന്റെ വിവിധ ഘടകങ്ങളെപ്പറ്റി ലോംഗ്‌ഐലന്റില്‍ നിന്നുള്ള ബാബു മുകളില്‍ സി.പിഎ, റോക്ക്‌ലാന്റിലെ ജെയിന്‍ ജേക്കബ് സി.പി.എ എന്നിവര്‍ സംസാരിച്ചു.





ടാക്‌സ് റിട്ടേണിനെപ്പറ്റിയുള്ള ഈ ക്ലാസ് പൊതുജനങ്ങളുടെ അറിവ് പുതുക്കുന്നതിന് ഉതകുന്നതായിരുന്നു. മെറ്റ്‌ലൈഫിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനറും, അഡൈ്വസറുമായ ജോര്‍ജ് ജോസഫ് സി.എച്ച്.എഫ്.സി, വിവിധ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍സ്, മണി സേവിംഗ് പ്രോഗ്രാംസ് എന്നിവയെപ്പറ്റിയും ഇവ എങ്ങനെ ഫലപ്രദമായ രീതിയില്‍ ഉപപയോഗിക്കാം എന്നതിനെപ്പറ്റിയും ക്ലാസുകള്‍ നടത്തി.

തുടര്‍ന്ന് വില്‍, ട്രസ്റ്റ്, എസ്‌റ്റേറ്റ് പ്ലാനിംഗ് എന്ന വിഷയത്തില്‍ റോക്ക്‌ലാന്റ് കൗണ്ടിയില്‍ അറ്റോര്‍ണിയായി സേവനം അനുഷ്ഠിക്കുന്ന ഫിലിപ്പ് ലുറേറിയ ക്ലാസെടുത്തു. വില്‍, ട്രസ്റ്റ്, എന്നിവ എങ്ങനെ തയാറാക്കാം എന്നതിനെപ്പറ്റിയും അവയുടെ പ്രധാന്യം, സാധാരണ രീതിയില്‍ ഈ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയെപ്പറ്റിയും നടത്തിയ ക്ലാസിന് പങ്കെടുത്തവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തുടര്‍ന്ന് ക്ലാസുകള്‍ എടുത്ത എല്ലാവരും പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കി.


എണ്‍പതിലധികം പേര്‍ പങ്കെടുത്ത വിജയപ്രദമാക്കിത്തീര്‍ത്ത ഈ സെമിനാര്‍ എസ്.എം.സി.സി റോക്ക്‌ലാന്റ് ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ചെറിയാന്‍ മാത്യുവിന്റെ നന്ദി പ്രസംഗത്തോടെ സമാപിച്ചു.












from kerala news edited

via IFTTT