Story Dated: Sunday, February 22, 2015 02:15
ലക്കിടി: വള്ളുവനാട്ടിലെ ചരിത്രപ്രസിദ്ധമാര്‍ന്ന ചിനക്കത്തൂര്‍ പൂരത്തിന് ഇന്നലെ രാത്രി
11 ന് കൊടിയേറി. തട്ടകത്തിലെ ഏഴുദേശങ്ങളില്‍ നിന്ന് ആരവത്തോടെയെത്തിയ ഭക്‌തസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി കാവിലെ കോമരം സ്‌ഥാനീയ വാമൊഴിയിലൂന്നി എല്ലാ
വരും എത്തിയോ എന്ന് വിളിച്ചു ചോദിച്ചതോടെ രണ്ടു തവണ ഇല്ലെന്ന മറുപടിയും മൂന്നാംതവണ എത്തിയെന്നും അറിയിച്ചതോടെയാണ് പൂരം മുളയിട്ടത്. ഇതോടെ പുരുഷാ രങ്ങളുടെ കണ്‌ഠങ്ങളില്‍ നിന്നും ചിനക്കത്തൂരിന്റെ സ്വത്വംവിളിച്ചോതുന്ന അയ്യയ്യോ ..തച്ചുകൊല്ലുണേ..ആരേയാണെ..?ചിനക്കത്തൂര്‍ മുത്തിയെയാണെ എന്ന മുറവിളികള്‍ എങ്ങുംഅലയടിച്ചുതുടങ്ങി. പൂരം മുളയിടല്‍ ചടങ്ങോടെ ആഹ്‌ളാദ പൂരത്തെ പകുത്തു വെയ്‌ക്കാനായി കൂടുതല്‍ ഒരുങ്ങുകയായി ഇനി തട്ടകത്തിലെ ദേശനിവാസികള്‍. ഇന്ന് രാവിലെ 7 മുതല്‍ ഒറ്റപ്പാലത്തെ മാത്തൂര്‍ മനയ്‌ക്കലില്‍ നിന്നും ഈവര്‍ഷത്തെ പറയെ ടുപ്പിന് തുടക്കമാകും. വരുംനാളുകളില്‍ ദേശങ്ങളിലെല്ലാം പൂരോല്‍സവപരിപാടികളും അരങ്ങേറും. ചിനക്കത്തൂര്‍ കാവിലും കലാപരിപാടികള്‍ ദിവസവും വൈകീട്ട് 6.30 മുതല്‍ അരങ്ങേറും. പെരുമയുടെ പൂരത്തിന്റെ പേരുകേട്ട കുതിരകളിക്കുള്ള പൊയ്‌കുതിരകളുടെ നിര്‍മ്മാണപ്രവൃത്തികളും അടുത്ത ദിനങ്ങളിലായി ആരംഭിയ്‌ക്കും. മാര്‍ച്ച് 4ന് ആണ് പൂരം ആഘോഷിക്കുന്നത്.പൂരത്തിന്‌കൊടികൂറയിട്ടതോടെ പൂരത്തിന്റെ വരവ റിയിച്ച്‌പൂതനും,വെള്ളാട്ടും, നായാടിയും ഇന്നുമുതല്‍ വീടുകളില്‍ എത്തും.17 ദിവസങ്ങ ളായികമ്പരാമായണത്തിലെ ശ്രീരാമപട്ടാമ്പിഷേകം വരെയുള്ളകഥയിലൂന്നി നടന്ന തോല്‍പ്പാവകൂത്ത് ഇന്ന്‌പുലര്‍ച്ചയോടെ സമാപിച്ചു. ദേശങ്ങളില്‍ അലങ്കാര പന്തലുകളുടെ നിര്‍മ്മാണം തുടങ്ങി. പൂരത്തലേന്ന് കുമ്മാട്ടിയും, മാര്‍ച്ച് രണ്ടിന് വര്‍ണാഭമായ താലപ്പൊലിയും നടക്കും.
from kerala news edited
via IFTTT