Story Dated: Sunday, February 22, 2015 02:40
തുറവൂര്‍: വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. കെട്ടി നില്‍ക്കുന്ന പറ്റുവെള്ളത്തില്‍ കൊതുകുകള്‍ പെരുകി. ജനജീവിതം ദുസഹമാകുന്നു. ഉള്‍നാടന്‍ ഗ്രാമീണ മേഖലകളിലാണ് പ്രധാനമായും പറ്റുവെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിട്ടുള്ളത്. പ്ലാസ്‌റ്റിക് മാലിന്യമുള്‍പ്പടെയുള്ളവ നിറഞ്ഞ വെള്ളക്കെട്ടുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. സന്ധ്യകഴിയുന്നതോടെ കൊതുക് ശല്യം രൂക്ഷമാകും.
ഇതു മൂലം ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകര്‍ച്ചപ്പനികള്‍ പടരാന്‍ ഇടയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കൊതുകുകളെ നശിപ്പിക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്.
കൊതുക് നിയന്ത്രണത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുള്ള ഇലക്‌ട്രിക് ബാറ്റുകള്‍ കുറഞ്ഞനിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്. മലിനീകരണമോ മറ്റ് പാര്‍ശ്വ ഫലങ്ങളോയില്ലാത്തതാണ് ബാറ്റുകളെന്നതാണ് ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ വാദിക്കുന്നത്. കൊതുകുശല്യത്തിനുപുറമെ ശുദ്ധജലക്ഷാമവും ഏറെ രൂക്ഷമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ജലം ലഭിക്കാത്ത സ്‌ഥിതിയാണ്.
from kerala news edited
via IFTTT