അരങ്ങൊരുങ്ങി; നാടകമത്സരം ഇന്ന്
Posted on: 22 Feb 2015
ചെന്നൈ: കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പ്രവാസി അമച്വര്‍ ദക്ഷിണമേഖല നാടകമത്സരം ഞായറാഴ്ച നടക്കും.
ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങ് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് പ്രസന്ന രാമസ്വാമി ഉദ്ഘാടനംചെയ്യും. കെ.എസ്.എന്‍.എ. പ്രവാസിഫോറം ചെയര്‍മാന്‍ എം.എ. സലിം അധ്യക്ഷതവഹിക്കും.
അഞ്ച് നാടകങ്ങളാണ് മത്സരത്തിനുള്ളത്. നവമാധ്യമങ്ങളുടെ ഗുണദോഷവശങ്ങളെ മൂന്നുകഥകളിലൂടെ അവതരിപ്പിക്കുന്ന നാടകമാണ് 'നവമാധ്യമയുഗം'. മദ്യവും മയക്കുമരുന്നുമാണ് സുഖമെന്ന് കരുതുന്ന ആധുനികലോകത്തിന്റെ അവസ്ഥാഭേദങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'നേരിനുമുണ്ട് ഇനിയും ചിലതുപറയാന്‍' യുദ്ധഭീതിയില്ലാത്ത ഭാവിലോകം സ്വപ്‌നംകാണുന്ന സൈക്കോളജി പ്രൊഫസറുടെയും യുദ്ധരംഗത്തുനിന്ന് ഒളിച്ചോടിവന്ന പട്ടാളക്കാരന്റെയും മാനസികവ്യാപാരങ്ങളാണ് 'മരിക്കാന്‍ എനിക്ക് മനസ്സില്ല' എന്ന നാടകം പങ്കുവെക്കുന്നത്. തീവ്രവാദിയായ മകന്‍ വെടിയേറ്റുമരിച്ചപ്പോള്‍ മകനേക്കാള്‍ വലുത് നാടാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയന്റെ ഭാര്യയുടെ ജീവിതമാണ് 'കജ്ജുമ്മ'യിലൂടെ സംവിധായകന്‍ പറയുന്നത്. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇടത്തരക്കാരന്‍ നടത്തുന്ന പ്രയത്‌നവും പലിശക്കാരുടെ ചെന്നായമുഖവുമാണ് 'കടപ്പുര' യെന്ന നാടകം ചര്‍ച്ച ചെയ്യുന്നത്.
from kerala news edited
via IFTTT