Story Dated: Sunday, February 22, 2015 02:15
ചിറ്റൂര്‍: വിളവിലും പ്രതിരോധ ശേഷിയിലും കരുത്തു തെളിയിച്ച് ഛത്തീസ്‌ഗഡ് നെല്‍വിത്തിന് ജില്ലയില്‍ പ്രചാരമേറുന്നു. കൃഷിവകുപ്പിന്റെ ലീഡ്‌സ് പദ്ധതിയുടെ ഭാഗമായി ഛത്തീസ്‌ഗഡ് നെല്‍വിത്തിനമായ 'മഹാമായ'യുടെ പരീക്ഷണം വിജയം കണ്ടതോടെ കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ കര്‍ഷകര്‍. പട്ടഞ്ചേരി പഞ്ചായത്തിലെ കര്‍ഷകനായ പെരിഞ്ചേരി സജീവന്റെ കൃഷിയിടത്തില്‍ ഒരേക്കറിലാണ് പരീക്ഷണാടിസ്‌ഥാനത്തില്‍ വിളവിറക്കിയത്. ഉണക്കത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതും മുഞ്ഞ, ഗാളിച്ച എന്നീ കീടങ്ങളേയും ഓലകരിച്ചില്‍, പോളചീയല്‍ രോഗങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ വിത്തിനമെന്ന് കൃഷിവകുപ്പ് പറയുന്നു. സാധാരണഗതിയില്‍ മേഖലയില്‍ കൂടുതലായി ഉമ, ജ്യോതി വിത്തിനങ്ങളാണ് കൃഷിയിറക്കുന്നത്. എന്നാല്‍, ആദ്യ പരീക്ഷണത്തില്‍ മഹാമായ വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ ഒരു ഏക്കറില്‍ 500 മുതല്‍ 600 കിലോവരെ നെല്ല് അധികമായി ലഭിച്ചതായി കൃഷിവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നു. 120-130 ദിവസം കൊണ്ട് മൂപ്പെത്തുന്ന നെല്‍വിത്തായതിനാല്‍ ഒന്നാം വിളയ്‌ക്കും രണ്ടാം വിളയ്‌ക്കും ഒരു പോലെ അനുയോജ്യമാണ് ഈ നെല്‍വിത്തെന്നും പറയുന്നു.
from kerala news edited
via IFTTT