Story Dated: Saturday, February 21, 2015 01:55
കോഴിക്കോട്: ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു. രാമനാട്ടുകര ചേലേമ്പ്ര കൊളക്കുരത്ത് വേലായുധന്റെ മകന്‍ അരവിന്ദാക്ഷന്‍ (47) ആണ് അമ്പതടി താഴ്‌ചയുള്ള കിണറിലേക്ക് വീണത്. അരവിന്ദാക്ഷനെ രക്ഷിക്കാനിറങ്ങിയ രണ്ടു പേരും കിണറ്റില്‍ കുടുങ്ങി. കാട്ടേരി സുരേഷ്‌കുമാര്‍, കൃഷ്‌ണന്‍ എന്നിവരാണ് കിണറില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതരയ്‌ക്കാണ് സംഭവം. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.അജിത്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് മൂവരേയും രക്ഷപ്പെടുത്തിയത്. ഇവരുടെ പരുക്ക് സാരമുള്ളതല്ല.
from kerala news edited
via IFTTT