121

Powered By Blogger

Saturday, 21 February 2015

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസ്‌: ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു









Story Dated: Saturday, February 21, 2015 05:27



mangalam malayalam online newspaper

ആലപ്പുഴ: പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച്‌ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ആലപ്പുഴ കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച്‌ അന്വേഷണം മന്ദഗതിയിലായെന്നാരോപിച്ച്‌ കണ്ണര്‍കാട്‌ സ്വദേശിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കിയത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.


വി.എസ്‌ അച്യുതാന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്‌റ്റാഫ്‌ ലതീഷ്‌ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള വി.എസ്‌ അനുകൂലികള്‍ പ്രതികളായ കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചത്‌ മുതല്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വധഭീഷണിയുള്ളതായി ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം മന്ദഗതിയില്‍ ആയെന്ന്‌ ആരോപിച്ചാണ്‌ കണ്ണര്‍കാട്‌ സ്വദേശി ഹര്‍ജി നലകിയത്‌. കേസ്‌ അടുത്ത മാസം 20ന്‌ പരിഗണിക്കും.










from kerala news edited

via IFTTT