121

Powered By Blogger

Saturday, 21 February 2015

വൃദ്ധസദനം അന്തേവാസികള്‍ക്ക്‌ സര്‍ക്കാര്‍ വക ചികിത്സാ സഹായം











Story Dated: Saturday, February 21, 2015 01:56


കല്‍പ്പറ്റ: വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക്‌ കൈത്താങ്ങായി മന്ത്രി ജയലക്ഷ്‌മിയുടെ ഇടപെടല്‍. പോരൂര്‍ സ്‌നേഹാലയം വൃദ്ധസദനത്തിലെ അന്തേവാസികളായ 23 പേര്‍ക്കാണ്‌ സഹായവുമായി മന്ത്രിയെത്തിയത്‌. മന്ത്രി ജയലക്ഷ്‌മി മുഖ്യമന്ത്രിക്കു നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തില്‍ വൃദ്ധസദനത്തിലെ 23 പേര്‍ക്കും ചികില്‍സാ ധനസഹായമായി 10,000 രൂപ വീതം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ ദുരിതാശ്വാസനിധിയില്‍നിന്നും അനുവദിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം ബാധിച്ച പോരൂര്‍ പന്നികുത്തിമാക്കല്‍ ജിനോയ്‌ വര്‍ഗ്ഗീസിന്റെ മകന്‍ അഞ്ചുമാസം പ്രായമുള്ള ആഷിന്റെ ചികില്‍സക്ക്‌ ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


ജനിച്ച നാള്‍ മുതല്‍ വിവിധ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലുമായി ചികില്‍സയിലുള്ള ആഷിന്റെ ചികില്‍സക്കായി 30 ലക്ഷത്തോളം രൂപയാണ്‌ ചെലവ്‌ വരുന്നത്‌. ഉദാരമതികളായ നാട്ടുകാരുടെ സഹായത്തോടെയാണ്‌ ഇതുവരെയുള്ള ചെലവുകള്‍ നടത്തിയത്‌. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചെങ്കില്‍ മാത്രമേ ഈ കുട്ടിക്ക്‌ വിദഗ്‌ധ ചികില്‍സ നല്‍കാന്‍ കഴിയുകയുള്ളൂ. ജനാ വികലാംഗരും വിവിധ അസുഖങ്ങള്‍ ബാധിച്ചവരുമായ വെള്ളമുണ്ട മംഗലശ്ശേരി പുത്തൂര്‍ അബ്‌ദുള്ള മുസ്ല്യാരുടെ മക്കളായ മുഹമ്മദ്‌ അന്‍വര്‍ സിനാന്‍, മാഹിന്‍ സൈഫുല്ലാഹി എന്നിവരുടെ ചികില്‍സക്ക്‌ 25000 രൂപയും അനുവദിച്ചു. കാവുമന്ദം കുനിയില്‍കുന്ന്‌ വീട്ടില്‍ ചന്ദ്രന്റെ ചികില്‍സക്ക്‌ 10,000 രൂപയും ലക്ഷ്‌മിയുടെ ചികില്‍സക്ക്‌ 5,000 രൂപയും അനുവദിച്ചിട്ടുണ്ട്‌.


സ്‌നേഹാലയത്തിലെ അന്നക്കുട്ടി, മേരിക്കുട്ടി, ഫിലോമിന, ലക്ഷ്‌മി, മാധവി, എലിസബത്ത്‌, സാറാമ്മ, ജാനകി, തെയ്യാമ്മ, ഏലിയാമ്മ, കല്ല്യാണി, ലീലാമ്മ, മേരി, രമ്യ, മണിക്കുട്ടി, വല്‍സ, ജൂഡി എന്നിവര്‍ക്കാണ്‌ ചികില്‍സാധനസഹായം ലഭിച്ചത്‌.

വൃക്കസംബന്ധമായ അസുഖം ബാധിച്ച പൊഴുതന അരമ്പറ്റക്കുന്ന്‌ നെല്ലിക്കല്‍ പി.സി. ചന്ദ്രദാസന്‍ നമ്പ്യാരുടെ ചികില്‍സക്ക്‌ 50,000 രൂപയും വൃക്കസംബന്ധമായ അസുഖം ബാധിച്ച പന്തിപ്പൊയില്‍ കരിമ്പനക്കല്‍ സെയ്‌ദിന്‌ 30,000 രൂപയും ക്യാന്‍സര്‍ ബാധിച്ച വെള്ളമുണ്ട കിണറ്റിങ്ങല്‍ മുട്ടത്തില്‍ എം.സി. ജോണ്‍, വെള്ളമുണ്ട കോക്കടവ്‌ കൊച്ചുവീട്ടില്‍ നബീസ, കല്ലുമൊട്ടംകുന്ന്‌ പള്ളിവെച്ചുകുന്നേല്‍ പി.വി. പൗലോസ്‌, വെള്ളമുണ്ട ഒഴുക്കന്‍മൂല തുരുത്തേല്‍ അന്നക്കുട്ടി, തേറ്റമല കരുവാംകുന്നില്‍ ഏലിയാമ്മ, കുഞ്ഞോം കല്ലറ മണിയംമ്പ്രായില്‍ മേരി എന്നിവര്‍ക്ക്‌ 25,000 രൂപ വീതവും വൃക്ക- അസ്‌ഥി സംബന്ധമായ അസുഖം ബാധിച്ച എടവക വാളേരി കൂനമ്മ മത്തായിക്ക്‌ 25,000 രൂപയും ഹൃദയസംബന്ധമായ അസുഖം ബാധിച്ച കെല്ലൂര്‍ ഉത്ത ആസ്യ, തലച്ചോര്‍ സംബന്ധമായ അസുഖം ബാധിച്ച വാളാട്‌ ചക്കര ഇബ്രാഹിം എന്നിവര്‍ക്ക്‌ 20,000 രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്‌ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി പി.കെ. ജയലക്ഷ്‌മി അറിയിച്ചു.










from kerala news edited

via IFTTT