121

Powered By Blogger

Saturday, 24 January 2015

ഒബാമയുടെ സന്ദര്‍ശനം; ഡല്‍ഹിയിലെ നിരത്തുകളില്‍ കുരങ്ങുപിടിത്തം തകൃതി









Story Dated: Saturday, January 24, 2015 05:52



mangalam malayalam online newspaper

ന്യൂഡല്‍ഹി: ബറാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം പാരയായത്‌ ഡല്‍ഹിയിലെ റോഡുകളെ ആശ്രയിച്ച്‌ ജീവിക്കുന്ന പാവങ്ങള്‍. ഇതില്‍ കുരങ്ങനും പശുവുമൊക്കെ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ അരക്ഷിതാവസ്‌ഥ യു.എസ്‌ പ്രസിഡന്റിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ്‌ റോഡുകളില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരെയും കുരങ്ങുകളെയും പശുക്കളെയുമൊക്കെ ചടങ്ങുകള്‍ അവസാനിക്കുന്നത്‌ വരെ കൂട്ടിലടയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്‌.


ഇതിന്റെ ഭാഗമായി പശുപിടുത്തക്കാരും കുരങ്ങുപിടുത്തക്കാരുമൊക്കെ ഡല്‍ഹിയിലെ റോഡുകളിലൂടെ കറങ്ങി നടക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരാണിവര്‍. റോഡുകളിലെ ഭിക്ഷാടകര്‍ക്ക്‌ പുറമെ വഴിയുടെ ഓരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്നവര്‍ക്കും പണി കിട്ടി. ഇവരുടെ കച്ചവട സാധനങ്ങള്‍ അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ റോഡുകളില്‍ കണ്ടുപോകരുതെന്നാണ്‌ ഉത്തരവ്‌.


അധികാരികളുടെ നടപടിയെ വിചിത്രമെന്നാണ്‌ സാധാരണക്കാരുടെ വിലയിരുത്തല്‍. നിങ്ങളുടെ വീട്ടില്‍ നടക്കാന്‍ പോകുന്ന കല്യാണത്തിന്‌ മുമ്പ്‌ വീട്‌ വൈറ്റ്‌ വാഷ്‌ ചെയ്യുന്നതുപോലെയാണ്‌ അധികൃതരുടെ നടപടി. ഒബാമ മടങ്ങിയതിന്‌ ശേഷം എല്ലാം പഴയതുപോലെ ആകുന്നത്‌ കാണാമെന്നുമാണ്‌ ഒരു പ്രദേശവാസി ഇതിനോട്‌ പ്രതികരിച്ചത്‌.










from kerala news edited

via IFTTT