Story Dated: Saturday, January 24, 2015 08:08
ന്യൂഡല്‍ഹി: തനിക്ക് പത്മ പുരസ്‌ക്കാരം വേണ്ടന്ന് ബാബാ രാംദേവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാബാ രാംദേവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ബാബാ രാംദേവിന് പത്മവിഭൂഷന്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്‌തിരുന്നു. ശിപാര്‍ശ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം പുരസ്‌ക്കാരം സ്വീകരിക്കില്ലെന്ന് വ്യക്‌തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഞാന്‍ ഒരു സന്യാസിയാണ്, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌ക്കാരം ആവശ്യമില്ല. പുരസ്‌ക്കാരം തന്നേക്കാള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്മ പുരസ്‌ക്കാരം പോലെ ഉന്നതമായ പുരസ്‌ക്കാരത്തിന് തന്നെ ശിപാര്‍ശ ചെയ്‌തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് പത്മ പുരസ്‌ക്കാരം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്. രാംദേവിന് പുറമെ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി എന്നിവരും ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരത്തിനുള്ള ശിപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT